ഇരുട്ടില്‍ത്തപ്പി കോണ്‍ഗ്രസ് സര്‍ക്കാര്‍; ഹിജാബ് നിരോധനം പിന്‍വലിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സിദ്ധരാമയ്യ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഹിജാബ് നിരോധനം നീക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം പിന്നീടറയിക്കുമെന്നുമാണ് വിശദീകരണം.

ALSO READ:  മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകം ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ അബുദാബിയിലും ഒരുങ്ങുന്നു

മൈസൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. ഈ അക്കാദമിക്ക് വര്‍ഷം തന്നെ ഹിജാബ് നിരോധനം പിന്‍വലിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

ALSO READ: ‘ദേര്‍ ഈസ് നോ ക്രിസ്മസ് ഇന്‍ ബത്‌ലഹേം, ദ ടൗണ്‍ വേര്‍ ഇറ്റ് ഓള്‍ സ്റ്റാര്‍ട്ടഡ്’: ശ്രദ്ധേയമായി മഹാരാജാസ് കോളേജ് യൂണിയന്റെ പലസ്‌തീൻ ഐക്യദാര്‍ഢ്യ കരോൾ

എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെട്ട സാധാരണക്കാരായ പാവപ്പെട്ട ആളുകളെയും അത് സിക്ക്മത വിശ്വാസിയോ, ക്രിസ്തുമത വിശ്വാസിയോ ആകട്ടെ തങ്ങള്‍ സഹായിക്കുന്നുണ്ടെന്നും ‘സബ്ക്കാ സാത്ത് സബ്ക്കാ വികാസ്’ എന്ന് മുദ്രാവാക്യം വിളിച്ചിട്ട് ബിജെപി, ആളുകള്‍ക്ക് ഹിജാബ്, തലപ്പാവ് എന്നിവ ധരിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നെന്നും താടിയുള്ള ആളുകളെ പോലും അവര്‍ വെറുതെവിടില്ലെന്നും കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഹിജാബ് നിരോധം ഉടന്‍ നീക്കം ചെയ്യും. അതോടെ നിരോധനം ഇല്ലാതാക്കും ഇതോടെ ഹിജാബ് ധരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ: കലാപം സൃഷ്ടിക്കാനുള്ള യൂത്ത് കോൺഗ്രസ് ശ്രമത്തെ അപലപിച്ച് ഡിവൈഎഫ്ഐ

അതേസമയം ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിര്‍ദേശം പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്ത്രവും ആഹാരവും ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വേഷമാണ് നിങ്ങള്‍ ധരിക്കുന്നത്. അതുപോലെ തന്നെ ഭക്ഷണവും. അതില്‍ ഞാനെന്തിന് വിഷമിക്കണം. എനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഞാന്‍ കഴിക്കുന്നു. ഇഷ്ടമുള്ളത് പോലെ മുണ്ടും ജുബ്ബയും ധരിക്കുന്നു. ബിജെപി വോട്ടിനായി കള്ളം പറയുന്നു. ഞങ്ങള്‍ അത് ചെയ്യില്ല. ഞങ്ങള്‍ ജനങ്ങളെ സേവിക്കാനാണ് ഇവിടെയുള്ളതെന്നും സിദ്ധരാമയ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News