കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും നിയമസഭ കക്ഷി നേതാവായും തിരഞ്ഞെടുത്തു. യോഗത്തിന് ശേഷം രാജ്ഭവനിലെത്തി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ടിനെ കണ്ടു.

ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഔദ്യോഗിക ക്ഷണം നല്‍കി. 20 പേര്‍ മന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നാളെ 12.30 ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. അതേസമയം ബിജെപി ഇതര നേതാക്കള്‍ക്ക് ക്ഷണം നല്‍കിയതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇല്ല. കേരള സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ക്ഷണം നല്‍കാത്തത്. ക്ഷണിച്ചവരില്‍ ടി എം സി നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബനാര്‍ജിയമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here