സിദ്ധാര്‍ത്ഥിന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പൂക്കോട് എത്തും

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പൂക്കോട് എത്തും. നാലുദിവസം ക്യാമ്പ് ചെയ്താണ് തെളിവെടുപ്പ് നടത്തുക. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. നാളെ സിദ്ധാര്‍ത്ഥിന്റെ ബന്ധുക്കളുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും.

സി ബി ഐക്ക് പുറമേ ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട്ടിലെത്തുകയാണ്. കല്‍പ്പറ്റ ഡി വൈ എസ് പി അന്വേഷിച്ച് മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത കേസില്‍ സിദ്ധാര്‍ത്ഥിന്റെ പിതാവിന്റെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കേസ് സി ബി ഐക്ക് വിട്ടിരുന്നു.കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായതോടെയാണ് കേന്ദ്ര വിജ്ഞാപനമുണ്ടായതും സി ബി ഐ വേഗത്തില്‍ അന്വേഷണത്തിലേക്ക് കടന്നതും.

Also Read: പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ല, ചില മാധ്യമങ്ങൾ വലതുപക്ഷത്തിൻ്റെ മെഗാ ഫോണായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

കഴിഞ്ഞ ദിവസം സി ബി ഐ സംഘം കോളേജിലും മറ്റും പരിശോധനകള്‍ നടത്തി. കേസ് സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസ് കൈമാറിയിട്ടിട്ടുണ്ട്. കൊലപാതക സാധ്യത സംബന്ധിച്ച സംശയങ്ങളിലാണ് കുടുംബം സി ബി ഐ അന്വേഷം ആവശ്യപ്പെട്ടത്. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയും, മര്‍ദ്ദിച്ച ഹോസ്റ്റല്‍ മുറികളും സംഘം ഇന്നലെ പരിശോധിച്ചു.

കൂടുതല്‍ മലയാളി ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം സിബിഐ സംഘത്തിന്റെ ഭാഗമാകും. സിദ്ധാര്‍ത്ഥിന്റെ ബന്ധുക്കളോട് നാളെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സി ബി ഐക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമീഷനും പൂക്കോട് ക്യാമ്പസില്‍ തെളിവെടുക്കും. ഇനിയുള്ള നാല് ദിവസം വൈത്തിരിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുക.അധ്യാപകരോടും അനധ്യാപകരോടും വിവരങ്ങള്‍ ആരായും. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here