എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താന്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സിദ്ധാര്‍ഥ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നടന്‍ സിദ്ധാര്‍ഥ് നല്‍കിയ മറുപടിയാണ്. ഒരു സിനിമയുടെ പ്രമോഷത്തിനിടെ താരം പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നായിരുന്നു സിദ്ധാര്‍ഥിനോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ ഇതിന്റെ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഞാന്‍ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, സ്വപ്‌നത്തില്‍ പോലും. എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താന്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ക്ക് തന്റെ പ്രണയത്തില്‍ ആശങ്കയുള്ളതിനാല്‍ അത് നമുക്ക് വ്യക്തിപരമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് അതിലൊരു കാര്യവും ഇല്ല. എന്റെ പുതിയ സിനിമയുമായി യാതൊരു ബന്ധവും ഇല്ല എന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like