സിദ്ധാര്‍ത്ഥന്റെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. വയനാട്ടിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും വലയിലാകുന്നത്.

ALSO READ: പൊതുജനങ്ങളുടെ സുരക്ഷ; ഇ- സ്കൂട്ടറുകൾക്ക് ഇവിടങ്ങളിൽ നിരോധനം

വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളിലൊരാളെ ബാംഗ്ലൂരില്‍ നിന്നും മറ്റൊരാളെ കൊല്ലത്തുനിന്നുമാണ് പിടികൂടിയത്. ശനിയാഴ്ച ഏഴ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം വീട്ടില്‍ ജെ. അജയ്(24), കൊല്ലം, പറവൂര്‍ തെക്കുംഭാഗം ചെട്ടിയാന്‍വിളക്കം വീട്ടില്‍ എ. അല്‍ത്താഫ്(21), കോഴിക്കോട്, പുതിയോട്ടുക്കര വീട്ടില്‍ വി. ആദിത്യന്‍(20), മലപ്പുറം, എടത്തോല കുരിക്കല്‍ ഇ.കെ. സൗദ് റിസാല്‍(21), കൊല്ലം, ഓടനാവട്ടം, എളവന്‍കോട്ട് സ്‌നേഹഭവന്‍, സിന്‍ജോ ജോണ്‍സണ്‍(22), മലപ്പുറം എടവണ്ണ, മീമ്പറ്റ വീട്ടില്‍, എം. മുഹമ്മദ് ഡാനിഷ്(23), കൊല്ലം, കിഴക്കുഭാഗം നാലുകെട്ട് വീട്ടില്‍ ആര്‍.എസ്. കാശിനാഥന്‍(25) എന്നിവരാണ് ശനിയാഴ്ച പിടിയിലായവര്‍.

ALSO READ: കളമശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്: മന്ത്രി പി രാജീവ്

ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരവേ ബന്ധുവീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്. സിന്‍ജോ ജോണ്‍സണ്‍, ആദിത്യന്‍, സൗദ് റിസാല്‍, ഡാനിഷ് എന്നിവരെ കല്‍പ്പറ്റയില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്. പിന്നീട് കാശിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങി. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.

ALSO READ: ‘സംസ്ഥാനത്തെ 49 നഗരസഭകള്‍ക്ക് ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 7.05 കോടി രൂപ അനുവദിച്ചു’: മന്ത്രി എം ബി രാജേഷ്

ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാര്‍, കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ. സായൂജ് കുമാര്‍, വൈത്തിരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസ്, തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്. അരുണ്‍ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ശാസ്ത്രീയവും അസൂത്രിതവുമായ അന്വേഷണത്തിലാണ് പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വലയിലാകുന്നത്.പൊലീസ് സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് പ്രതികളില്‍ രണ്ട് പേര്‍ സ്വമേധയാ കീഴടങ്ങുകയും ചെയ്തിരുന്നു.

മാനന്തവാടി, കണിയാരം, കേളോത്ത് വീട്ടില്‍ അരുണ്‍(23), മാനന്തവാടി, ക്ലബ്കുന്നില്‍ ഏരി വീട്ടില്‍, അമല്‍ ഇഹ്‌സാന്‍(23), തിരുവനന്തപുരം, വര്‍ക്കല, ആസിഫ് മന്‍സില്‍ എന്‍. ആസിഫ് ഖാന്‍(23), പാലക്കാട്, പട്ടാമ്പി, ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖില്‍(28), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി ആകാശ് (22), ആര്‍.ഡി ശ്രീഹരി(23), ഇടുക്കി സ്വദേശി എസ്. അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട്, ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരാണ് മുമ്പ് അറസ്റ്റിലായവര്‍. മലപ്പുറം, മഞ്ചേരി, നെല്ലിക്കുത്ത് അമീന്‍ അക്ബര്‍ അലി(25) എന്നിവർ കോടതിയില്‍ കീഴടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News