സിദ്ധാർഥന്റെ മരണം; ഒരു പ്രതി കൂടി പിടിയിൽ

പൂക്കോട് കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ. മലപ്പുറം സ്വദേശി അമീൻ അക്ബർ അലി കൽപ്പറ്റ കോടതിയിൽ കീഴടങ്ങി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. മറ്റു പ്രതികൾക്കായി ഊർജിതമായി അന്വേഷണം നടക്കുകയാണ്.

ALSO READ: കേരളത്തിന്‌ കേന്ദ്ര സഹായം: കള്ളപ്രചാരണത്തിന് ധനമന്ത്രിയുടെ മറുപടി

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ആറു വിദ്യാര്‍ത്ഥികളെ കൂടി കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോളേജ് യൂണിയന്റെ സെക്രട്ടറി അഭിഷേക്.എസ്, ബില്‍ഗേറ്റ് ജോഷ്വാ, ആകാശ് .ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികളായ മറ്റ് 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്‌പെന്റ് ചെയ്തു. ഇതിനിടയില്‍ പൊലീസില്‍ കീഴടങ്ങിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍,അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതികള്‍ക്ക് എതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ALSO READ:തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കുഞ്ഞിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News