ഹെന്ന സ്ഥിരമായി ചെയ്യുന്നവരാണോ നിങ്ങൾ? മുടിക്ക് പണിയാകും

മുടിയില്‍ ഹെന്ന ചെയ്യുന്നത് ഇപ്പോൾ പലരും ശീലമാക്കിയ ഒന്നാണ്. മുടിക്ക് നല്ലതാണെന്നു കരുതി നമ്മൾ ചെയ്യുന്ന ഈ ഹെന്ന പലപ്പോഴും ദോഷങ്ങൾക്കും കാരണമാകുന്നുണ്ട്. കടകളിൽ നിന്നൊക്കെ വാങ്ങുന്ന ഹെന്ന പൗഡറിൽ നിരവധി കെമിക്കലുകൾ കൂടി അടങ്ങിയിട്ടുണ്ട്.അതുകൊണ്ടു തന്നെ ഇത് പുരട്ടുന്നത് തലയോട്ടിക്കും ദോഷം ചെയ്യുന്നു.അതുകൊണ്ട് തന്നെ പലർക്കും ഇത് അലർജി ഉണ്ടാക്കാനിടയുണ്ട്.

ALSO READ: പുതിയ അപ്‌ഡേഷൻ ഒന്നുമില്ല; വേഡ്പാഡ് ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

കൂടാതെ ഹെന്ന ചെയ്യുന്നത് മുടി ഡ്രൈ ആകാൻ കാരണമാകുന്നു. വീട്ടിൽ ഹെന്ന ചെയ്യുമ്പോൾ കൃത്യമായി സ്വീകരിക്കേണ്ട കാര്യങ്ങൾ സ്രെധിക്കാറില്ല. കൂടുതൽ സമയം ഹെന്ന തലയിൽ പുരട്ടി വെയ്ക്കുമ്പോൾ മുടിക്ക് ദോഷം ചെയ്യും. ഹെന്ന മുടിയുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ മുടി പൊട്ടനും സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ മുടിയില്‍ ഹെന്ന ചെയ്യുമ്പോൾ കണ്ടീഷന്‍ ചെയ്യാനും ഓയില്‍ യൂസ് ചെയ്തുള്ള ട്രീറ്റ്മെന്റുകൾ എടുക്കാനും ശ്രദ്ധിക്കണം.

നിങ്ങൾ സ്ഥിരമായി ഹെന്ന ചെയ്യുന്നുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വരണ്ട മുടിയുള്ളവർക്ക് ഹെന്ന കൂടുതൽ ദോഷമാണ്. മുടിയുടെ സ്വാഭാവിക നിറവും മൃദുത്വവും നഷ്‍ടമാകുന്നു. മുടിയുടെ കട്ടികുറയുന്നതിനും ഇത് വഴിയൊരുക്കും.

ALSO READ: ആകാംഷയോടെ ആരാധകർ; ഉലകനായകന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News