
വിറ്റാമിന്‍ ബി കോംപ്ലക്‌സ് ഗുളികകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കഴിക്കുന്നവരില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എങ്കിലും നിങ്ങള്‍ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം. വെറും വിറ്റാമിന്‍ ഗുളികയല്ലേ.. അതിലെന്തിക്കുന്നു… പ്രശ്‌നമൊന്നുമില്ലല്ലോ എന്നായിരിക്കും സാധാരണക്കാര്‍ വിചാരിക്കുന്നത്. ആ വിചാരം അത്രനല്ലതല്ല. ഇവയ്ക്കും പാര്‍ശ്വഫലങ്ങളുണ്ടെന്നതാണ് കാരണം. വായൊന്ന് പൊട്ടിയാല്‍ പനി വന്നാലൊക്കെ ഇത് കഴിക്കുമ്പോള്‍ ഓവര്‍ഡോസ് ആയാല്‍ കാര്യം കൈവിട്ട് പോകും.
ALSO READ: മറ്റൊരു കടുവയുമായി ആക്രമണം; കഴുത്തിലെ മുറിവ് മരണകാരണം; കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
ഹൃദയത്തിന്റെ ആരോഗ്യം, കോശങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിറ്റാമിന്‍ ബി പ്രധാന ഘടകമാണ്. വ്യത്യസ്ത തരത്തിലുള്ള ബി വിറ്റാമിനുകളുടെ സ്വഭാവവും വ്യത്യസ്തമാണ്. അതേസമയം എട്ട് ബി വിറ്റാമിനുകളുടെ ഒരു കൂട്ടമാണ് വിറ്റാമിന്‍ ബി കോംപ്ലക്‌സ്. ശരീരത്തിന്റെ നിര്‍മാണ ഘടകങ്ങളായ ഇവ തലച്ചോറിന്റെ പ്രവര്‍ത്തനമുള്‍പ്പെടയുള്ള കാര്യങ്ങളെ സ്വാധീനിക്കുന്നുണ്ട്. ചുവന്ന രക്താണുക്കളുടെ നില, കാഴ്ച, ദഹനം, വിശപ്പ് ഇവയിലെല്ലാം ഇവയുടെ കൈകടത്തലുണ്ട്. എന്നാല്‍ അമിതമായാല്‍ ആരോഗ്യത്തെ ബാധിക്കും.
ALSO READ: പാലക്കാട് ആര്‍എസ്എസ് ഭീഷണിക്ക് വഴങ്ങി ബിജെപി കൗണ്‍സിലര്‍മാര്‍; രാജിതീരുമാനത്തില്‍ പിന്‍മാറ്റം
ദഹന പ്രശ്‌നങ്ങള്‍,ചര്‍മ പ്രതികരണങ്ങള്‍ അതായത് ചര്‍മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍ ഉണ്ടാക്കാം. നാഡിക്ക് കേടുപാടുകള്‍, ഉയര്‍ന്ന അളവില്‍ നിയാസിന്‍ ഹൃദയ താളത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ രക്തസമ്മര്‍ദ്ദം കുറയുകയോ ചെയ്‌തേക്കാം. ഹൃദ്രോഗമുള്ളവര്‍ക്ക് ഇത് അപകടകരമാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല വൃക്കയെയും ബാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here