ഭ്രമയുഗത്തിൽ മമ്മൂക്കയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് ബഹുമതിയും വെല്ലുവിളിയും; സിദ്ധാർത്ഥ് ഭരതൻ

മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയു​ഗം എന്ന ചിത്രത്തെയും മമ്മൂട്ടിയെയും കുറിച്ച് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാവുന്നത്. ബ്രഹ്മയുഗം എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് തനിക്ക് ഏറെ വെല്ലുവിളി ആയിരുന്നു എന്ന് സിദ്ധാർത്ഥ് പറഞ്ഞു. എന്നാൽ മമ്മൂട്ടിയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും പരിമിതികളെ മറികടക്കാൻ സഹായിച്ചുവെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

Also read:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഷാജൻ സ്കറിയയും അനിൽ അക്കരയും മാപ്പ് പറയണം, വക്കീൽ നോട്ടീസ് അയച്ച് പികെ ബിജു

‘ഭ്രമയുഗത്തിൽ മമ്മൂക്കയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് ബഹുമതിയും അതോടൊപ്പം വെല്ലുവിളിയും ആയിരുന്നു. അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരാളുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അദ്ദേഹമത് അനായാസമാക്കി തന്നു. മമ്മൂക്കയുടെ മാർഗനിർദേശങ്ങളും പിന്തുണയും എന്റെ പരിമിതികളെ മറികടക്കാൻ സഹായിച്ചു. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും അര്‍പ്പണബോധവും കണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനായി. നിങ്ങൾ ശരിക്കും ഇതിഹാസമാണ് മമ്മൂക്ക.. ഈ സിനിമയുടെ അവിശ്വസനീയമായ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാനായതിൽ ഞാൻ കൃതാർത്ഥനാണ്. നിങ്ങളുടെ സ്നേഹം ഞാൻ എപ്പോഴും വിലമതിക്കപ്പെടും. സ്വന്തം കരവിരുതില്‍ മഹത്വത്തിനായി പരിശ്രമിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം’, എന്നാണ് സിദ്ധാർത്ഥ് ഭരതൻ കുറിച്ചത്.

Also read:ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തി; സുൽത്താൻ അൽ നെയാദിക്ക് പ്രൗഢോജ്വല സ്വീകരണമൊരുക്കി യു എ ഇ

ആരാധകരെ ഞെട്ടിച്ച്കൊണ്ട് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഭ്രമയു​ഗം സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത് വന്നിരുന്നു. ഭീതിപ്പെടുത്തുന്ന വേഷത്തിൽ കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കണ്ടത്. അത്കൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News