രക്തമൊലിപ്പിച്ച് പന്തവുമേന്തി മൂന്നാമത്തെയാൾ, സിദ്ധാർഥ് ഭരതൻ ഓൺ ദി സ്റ്റേജ്, ഭ്രമയുഗത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ; ഇത് തീ തന്നെയെന്ന് ആരാധകർ

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രധാനപ്പെട്ട ചില അപ്‌ഡേഷനുകളാണ് ഭ്രമയുഗം സിനിമയുടെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. പുതുവത്സര ദിനത്തിൽ മമ്മൂട്ടിയുടെ പുത്തൻ ലുക്ക് പുറത്തുവിട്ട ടീം കഴിഞ്ഞ ദിവസം ചിത്രത്തിലെ അർജുൻ അശോകന്റെ ഫസ്റ്റ് ലുക്കും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിലെ സിദ്ധാർഥ് ഭരതന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു താരം പോസ്റ്റർ പങ്കുവെച്ചത്.

ALSO READ: മലയാള മനോരമയുടെ വ്യാജ വാർത്ത തള്ളി പരാതിക്കാരൻ ബിനുകുമാർ; വെളിപ്പെടുത്തൽ കൈരളി ന്യൂസിനോട്

ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയാണ് പുതിയ അപ്‌ഡേഷനും ഭ്രമയുഗം ടീം പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ വിഭാഗത്തിൽ പെടുന്ന ഒന്നായിരിക്കും എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. പന്തം പിടിച്ച് ചോരയൊലിപ്പിച്ചു ഭീതിയോടെ നിൽക്കുന്ന സിദ്ധാർത്ഥിനെയാണ് ചിത്രത്തിൽ കാണുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്.

ALSO READ: എൻ്റെ സിനിമയെ പുകഴ്ത്തിപ്പറയാൻ ഞാൻ തന്നെ ആളുകളെ അയച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

ഭ്രമയുഗത്തിൽ മമ്മൂക്ക ഹലോവീൻ വേഷത്തിലാണോ എന്ന സംശയം ഉണർത്തുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കറുത്ത വസ്ത്രം ധരിച്ച, മുഖം വ്യക്തമല്ലാത്ത ഹാലോവീൻ ആമ്പിയൻസോട് കൂടിയ ഒരു ചിത്രമാണ് പ്രചരിച്ചിരുന്നത്. ഭ്രമയുഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിൽ മമ്മൂക്കയാണോ ഉള്ളത് എന്ന് വ്യക്തമല്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ ചിത്രം അടിപൊളിയാകുമെന്നാണ് അന്ന് ആരാധകർ വിലയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News