സിദ്ധാർത്ഥിൻ്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ വീഴ്‌ച വരുത്തിയോ ? നോക്കാം വിശദമായി…

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഈ മാസം 16 നാണ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍, അന്വേഷണം കൈമാറുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്‌ചയുണ്ടായതില്‍ സര്‍ക്കാരിനെതിരായി വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട്, ഉദ്യോഗസ്ഥര്‍ അന്വേഷണം കൈമാറാന്‍ വൈകിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് കാലതാമസം വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്‌ചയുണ്ടായതെന്നിരിക്കെ, സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അപാകത സംഭവിച്ചില്ലെന്നത് വ്യക്തമാണ്. നോക്കാം വിശദമായി…

2024 മാർച്ച് 09 നാണ് സിദ്ധാര്‍ത്ഥിന്റെ മാതാവിന്‍റെ അപേക്ഷ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്‍കിയത്. അന്ന് ശിവരാത്രിയെ തുടർന്ന് മൂന്ന് ദിവസം അവധിയായിരുന്ന സാഹചര്യം ആയിരുന്നു. പക്ഷെ തനിക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അപേക്ഷ നൽകണം എന്ന് സർക്കാരിനെ അറിയിച്ചപ്പോൾ മുഖ്യമന്ത്രി ഓഫീസിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. പിതാവിൻ്റെ പരാതി കേൾക്കുകയും കുടുംബത്തിൻ്റെ ആവശ്യം അംഗീകരിച്ച് അന്ന് തന്നെ ഡെല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, 1946 പ്രകാരം വൈത്തിരി പോലീസ് സ്റ്റേഷന്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് വിജ്ഞാപനം അയച്ചുനല്‍കിയിട്ടുണ്ട്. അതിന്മേല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് സിബിഐയാണ്.

2024 മാർച്ച് 9 -ന് ഗസറ്റ് വിജ്ഞാപനം പുറത്ത് ഇറങ്ങി എങ്കിലും മാർച്ച് 16 -നാണ് കേന്ദ്ര സർക്കാരിന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച വിവരം അറിയിച്ചത്. സർക്കാർ ഉദ്ദേശിച്ച വേഗത്തിൽ വിജ്ഞാപനം കേന്ദ്ര സർക്കാരിനെ അറിയിക്കുന്നതിൽ ഉദ്യോഗ തലത്തിൽ വീഴ്ച്ചയുണ്ടായി. സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും യഥാസമയം ഈ കാര്യം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിക്കാൻ കാലതാമസം ഉണ്ടാതെന്തെന്ന് എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി. വിജ്ഞാപനം പുറത്തിക്കേണ്ട എം സെക്ഷൻ്റെ ചുമതലക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ സംഭവത്തിൽ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാർച്ച് 26 -ന് കേസിൻ്റെ വിജ്ഞാപനവും, പെർഫോർമയും സിബിഐയ്ക്ക് ഇമെയിൽ മുഖാന്തിരം കൈമാറിയതാണ്. കൂടാതെ രേഖകൾ നേരിട്ട് സിബിഐ ആസ്ഥാനത്ത് എത്തിക്കാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

Also Read; അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചു?; ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കേസന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൻ്റെ നടപടി ക്രമങ്ങൾ എങ്ങനെയാണ് എന്ന് പരിശോധിക്കാം

1) ഭീകരവാദം ഒഴികെ ഉള്ള ഏത് തരം കുറ്റകൃത്യവും അതിൻ മേലുള്ള കേസന്വേഷണവും ഭരണഘടന പ്രകാരം പരിപൂർണ്ണമായും സംസ്ഥാന പട്ടികയിൽ വരുന്നതാണ്. ഈ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതിൽ എതിർപ്പ് ഇല്ല എന്ന സമ്മതം രേഖ മൂലം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിക്കണം. ഇതിനായി ആദ്യം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കണം.

2) പിന്നാലെ ഈ വിജ്ഞാപനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയച്ച് നൽകണം.

3) കേസിൻ്റെ സമസ്ത വിവരങ്ങളും അണുവിട തെറ്റാതെ പെർഫോർമ റിപ്പോർട്ട് ആക്കണം.

എന്താണ് പെർഫോർമ റിപ്പോർട്ട്?

കേസിൻ്റെ സമസ്ത വിവരങ്ങളും ഉൾകൊള്ളുന്നതാണ് പെർഫോർമ റിപ്പോർട്ട്. വളരെ സസൂക്ഷ്മമായി വേണം ഇത് തയ്യാറാക്കേണ്ടത്. ഇതിനായി ഒരു ചെക്ക് ലിസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ദില്ലി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റിന്റെ സെക്ഷൻ ആറ് പ്രകാരം എഴുതി തയ്യാറാക്കിയ ഈ പെർഫോർമ റിപ്പോർട്ട് തയ്യാറാക്കുക എന്നത് അൽപ്പം ശ്രമകരമായ ദൗത്യമാണ്. അതിൽ ഉൾചേരേണ്ട ഏഴ് കാര്യങ്ങൾ നോക്കാം;

1. കേസിൻ്റെ രത്നചുരുക്കം, കുറ്റകൃത്യം നടന്നത് എപ്പോൾ, എവിടെ വെച്ച്, എങ്ങനെ, എന്തിന്,ആര് എന്നീ ഉത്തരങ്ങൾ ലഭ്യമാണെങ്കിൽ അത് പൂരിപ്പിക്കണം. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ കേസന്വേഷണത്തിൻ്റെ ഭാഗമായി കണ്ടെത്തിയ വിവരങ്ങൾ, കേസ് ഡയറിയുടെ ഭാഗങ്ങൾ കാര്യങ്ങളുടെ ഒരു സംക്ഷിപ്തം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി നൽകണം.

2. നിലവിലെ എഫ്ഐആർ പ്രദേശിക ഭാഷയിൽ നിന്ന് മൊഴിമാറ്റി ഇംഗ്ലീഷിലേക്ക് തർജിമ ചെയ്ത് നൽകണം.

3. നിലവിൽ ലോക്കൽ പോലീസ് കണ്ടെത്തിയ കാര്യങ്ങൾ സീഷ്വർ മഹസർ, അറസ്റ്റ് വിശദാംശങ്ങൾ, അറസ്റ്റിലായ പ്രതികളുടെ പേര് വിവരങ്ങൾ എന്നീവ വേണം

ഉദാഹരണത്തിന് സിദ്ധാർത്ഥ് തൂങ്ങി നിന്ന മുറിയുടെ ചിത്രവും ,വീഡിയോ ദൃശ്യവും , മരിച്ച നിലയിൽ കാണപ്പെട്ടപ്പോൾ കഴുത്തിൽ കണ്ട ഷാളും , മുറിയിൽ നിന്ന് ലഭിച്ച വിരൽ അടയാളങ്ങളുമെല്ലാം ഇൻക്വസ്റ്റ് / സീഷ്വർ മഹസറിൻ്റെ ഭാഗമാണ്. ഇതിൻ്റെ എല്ലാം പകർപ്പുകൾ ചെക്ക് ലിസ്റ്റിൽ ഉണ്ടാവണം.

Also Read; ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ്; എളുപ്പത്തിൽ പണക്കാരനാകാമെന്ന ദുരാഗ്രഹം; നഷ്ട്ടപ്പെട്ടത് ഭാര്യയുടെ ജീവൻ

4. അന്വേഷണത്തിൻ്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ച എതെല്ലാം രേഖകൾ എന്ന് പറയണം

5. CBI ക്ക് കൈമാറാൻ എന്താണ് കാരണം എന്നത് വ്യക്തമാക്കണം. ഇൻ്റർ സ്‌റ്റേറ്റ് മാറ്റർ ഉണ്ടെങ്കിൽ അതും

6. എന്ത് കാരണം കൊണ്ടാണ് ലോക്കൽ പോലീസിന് ഇത് അന്വേഷിക്കാൻ സാധിക്കാത്തത് എന്നത് വിശദമാക്കുന്ന കുറിപ്പും പെർഫോർമ റിപ്പോർട്ട്

7. സിബിഐ ഈ കേസന്വേഷണം ഏറ്റെടുക്കാൻ തയ്യാറായാൽ അന്വേഷണസംഘത്തിന് ആവശ്യമായ വിഭവ സൗകര്യങ്ങൾ, ആൾബലം, മറ്റ് അനുബന്ധ സൗകര്യങ്ങൾ, വാഹനം, ക്യാമ്പ് ഓഫീസ് സൗകര്യം, എന്നീവ നൽകാൻ തയാറുണ്ടോ എന്ന കാര്യം

നൂറ് കണക്കിന് പേജുകളിലായി കിടക്കുന്ന ഈ റിപ്പോർട്ടുകൾ അത്രയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി പെർഫോർമ റിപ്പോർട്ട് തയ്യാറാക്കുന്നത് വളരെ ശ്രമകരമായ ജോലി ആണ്. അതിന് ദിവസങ്ങൾ തന്നെ വേണ്ടി വരും. കേസിൻ്റെ വിജ്ഞാപനവും, പെർഫോർമയും സിബിഐയ്ക്ക് മാർച്ച് 26 -ന് കൈമാറി. ഇമെയിൻ മുഖാന്തിരം ആണ് കൈമാറിയത്. രേഖകൾ നേരിട്ട് കൈമാറാൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ സ്വഭാവിക കാലതാമസത്തെ പെരുപ്പിച്ച് കാണിക്കുകയാണ് മാധ്യമങ്ങൾ.

സംസ്ഥാന സർക്കാർ അയച്ച് നൽകുന്ന വിജ്ഞാപനവും, പെർഫോർമ റിപ്പോർട്ടും ആദ്യം കേന്ദ്ര പേഴ്സണൽ മന്ത്രാലയം വഴി സിബിഐ ഡയറക്ടർക്ക് ലഭിക്കും. സിബിഐ ഡയറക്ടർ അത് ചെന്നൈയിലെ സിബിഐ ജോയിൻറ് ഡയറക്ടർക്ക് കൈമാറും. തുടർന്ന് അത് സിബിഐ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒരു ഫിസിബിലിറ്റി സ്റ്റഡി ( സാധ്യത പഠനം) നടത്തും. ഇതിനും ശേഷമാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

സിബിഐയ്ക്ക് കൈമാറിയ വിജ്ഞാപനം പുറത്ത് ഇറങ്ങിയാൽ പിന്നെ പോലീസിന് കേസ് അന്വേഷിക്കാൻ കഴിയില്ല. മാർച്ച് 9 -ന് തന്നെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. ഇത് പിതാവിൻ്റെ ആവശ്യപ്രകാരമാണ്. കേസിലെ എല്ലാ പ്രതികളെയും പോലീസ് തന്നെയാണ് അറസ്റ്റ് ചെയ്തത്. മരണം സംഭവിച്ച് 21 ദിവസത്തിനകം നല്ല പുരോഗതി ഉണ്ടായ ഈ കേസിലാണ് ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ച് സിബിഐയ്ക്ക് കേസ് കൈമാറിയത്.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് റാംഗിങ്ങിനെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് സർവ്വകലാശാല വൈസ് ചാൻസലർ ആണ്. നിലവിലെ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ ശശീന്ദ്രനെ നിയമിച്ചത് ഗവർണർ ആണ്. സർവ്വകലാശാല വൈസ് ചാൻസലർ ഒരു കൂടിയാലോചനയും ഇല്ലാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം ആണ് ഇത് ആൻറി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് ഉണ്ടായിരിക്കെ
ആരോപണ വിധേയരായ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് വൈസ് ചാൻസലർ ആണ്. ഗവർണർ നിയമിച ഈ വൈസ് ചാൻസലർ ആർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പറയേണ്ടത് ആരിഫ് മുഹമ്മദ് ഖാൻ ആണ്. വിസി എടുത്ത തീരുമാനം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.

സിദ്ധാർത്ഥിൻ്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്ന ഘട്ടത്തിൽ ആണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുന്നത്. പക്ഷെ അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുവെങ്കിലും കുടുംബത്തിൻ്റെ ആശങ്കയും പ്രശ്നങ്ങളെയും പോസിറ്റീവ് ആയി കാണുക എന്നതും സർക്കാരിൻ്റെ സമീപനം ആണ്. പോലീസ് അന്വേഷണത്തിൽ ഒന്നും മറച്ച് വെയ്ക്കാൻ ഇല്ലാത്തത് കൊണ്ടാണ് സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്യുന്നത്.

ഇതിനേക്കാൾ സങ്കീർണ്ണമായ പല കേസുകളിലും കേരളാ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിട്ടുണ്ട്. സിദ്ധാർത്ഥിൻ്റെ അമ്മ എഴുതി തയ്യാറാക്കിയ നിവേദനം മുഖ്യമന്ത്രിക്ക് നൽകിയത് അംഗീകരിക്കാൻ മുഖ്യമന്ത്രിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. സിദ്ധാർത്ഥിൻ്റെ പിതാവ് ജയപ്രകാശ് തന്നെ ഇത്ര വേഗത്തിൽ തീരുമാനം ഉണ്ടാവും എന്ന് കരുതിയില്ല എന്ന് പറയുകയുണ്ടായി. മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരളാ പോലീസ് അന്വേഷിച്ച് കണ്ടെത്തിയ അതേ നിഗമനങ്ങൾ പിന്നീട് സിബിഐ ശരിവെച്ച മൂന്ന് സമീപകാല ഉദാഹരണങ്ങൾ ആണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യയും, ബാലഭാസ്കർ കേസും, ജിഷ്ണു പ്രണോയി കേസും.

https://www.mathrubhumi.com/news/kerala/cbi-submits-charge-sheet-in-walayar-case-1.6305840

https://www.doolnews.com/balabhaskar-s-death-cbi-charge-sheet-submitted455.html

https://malayalam.oneindia.com/news/kerala/cbi-filed-chargesheet-in-jishnu-pranoy-case-234412.html

മേൽപ്പറഞ്ഞ മൂന്ന് കേസിലും CBI അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുകൾ മുറവിളി മുഴക്കി. എന്നാൽ പോലീസ് കണ്ടെത്തലുകൾ സിബിഐയും ശരിവെക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News