സിദ്ധാര്‍ത്ഥിന്റെ മരണം: രേഖകള്‍ കേന്ദ്രത്തിന് കൈമാറി

സിദ്ധാര്‍ത്ഥിന്റ മരണത്തില്‍ കേന്ദ്രത്തിന് രേഖകള്‍ കൈമാറി സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത്. പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് രേഖകള്‍ കൈമാറിയത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണലുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്താണ് പേഴ്‌സണല്‍ മന്ത്രാലയത്തിന് രേഖകള്‍ നേരിട്ട് കൈമാറിയത്.  ഈ മാസം ഒന്‍പതിന് സിദ്ധാര്‍ത്ഥിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിന് പിന്നാലെ കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ALSO READ: ഉച്ചയൂണിനൊപ്പം കഴിക്കാം നല്ല നാടന്‍ മീന്‍പപ്പാസ്; ഈസിയായി തയ്യാറാക്കാം

തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം  പുറപ്പെടുവിടുച്ചിട്ടും യഥാസമയം ഇക്കാര്യം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കാന്‍  കാലതാമസം ഉണ്ടായതെന്തെന്ന് പരിശോധിച്ച്  നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു,അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ എം സെക്ഷന്റെ ചുമതലക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ അടിയന്തരമായി സര്‍ക്കാര്‍ സസ്‌പെന്‍ഡും ചെയ്തിരുന്നു. പിന്നാലെയാണ് രേഖകള്‍ അടിയന്തരമായി കൈമാറിയത്.

ALSO READ:  രാഷ്ട്രീയ ചൂടിലും വെന്തുരുകി മഹാരാഷ്ട്ര; സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം ഉടനെ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഈ മാസം 16നാണ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍, അന്വേഷണം കൈമാറുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായതില്‍ സര്‍ക്കാരിനെതിരായി വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട്, ഉദ്യോഗസ്ഥര്‍ അന്വേഷണം കൈമാറാന്‍ വൈകിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കാലതാമസം വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News