അമേരിക്കയില്‍ പറക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; സീമെന്‍സ് സി ഇ ഒക്കും കുടുംബത്തിനും ദാരുണാന്ത്യം

siemens-ceo-helicopter-crash

അമേരിക്കയില്‍ പറക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് സീമെന്‍സ് സി ഇ ഒക്കും കുടുംബത്തിനും ദാരുണാന്ത്യം. വ്യാഴാഴ്ച ന്യൂയോര്‍ക്കിനും ന്യൂജഴ്സി വാട്ടര്‍ഫ്രണ്ടിനും ഇടയില്‍ ഹഡ്സണ്‍ നദിയിലേക്കാണ് ഹെലികോപ്ടര്‍ തലകീഴായി തകര്‍ന്നുവീണത്. പൈലറ്റ് അടക്കം ആറ് പേരാണ് മരിച്ചത്.

സീമെന്‍സ് സി ഇ ഒ അഗസ്റ്റിന്‍ എസ്‌കോബാര്‍, ഭാര്യ മെഴ്സ് കാംപ്രൂബി മൊണ്ടല്‍, മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സ്പെയിനില്‍ നിന്ന് ടൂറിസ്റ്റുകളായി എത്തിയതായിരുന്നു ഇവര്‍. ഹെലികോപ്റ്റര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ദമ്പതികളും കുട്ടികളും പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഇന്‍ര്‍നാഷണൽ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടി കന്നട പുസ്തകത്തിന്റെ പരിഭാഷ

ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഡൗണ്‍ടൗണിലെ ഹെലിപോര്‍ട്ടില്‍ നിന്ന് കോപ്ടര്‍ പറന്നുയര്‍ന്നത്. വെള്ളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത് നീക്കം ചെയ്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. മാന്‍ഹാട്ടന്‍ സ്‌കൈലൈനിലൂടെ വടക്കോട്ട് പറന്നുയര്‍ന്ന് തെക്ക് ഭാഗമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലേക്ക് തിരിച്ച കോപ്ടര്‍ 18 മിനുട്ടില്‍ താഴെ മാത്രമേ പറന്നുള്ളൂ. കോപ്ടര്‍ വീ‍ഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News