
36 കോടി രൂപയുടെ പുതിയ കരാർ നേടി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ഇന്റസ്ട്രീസ് ആന്റ് ഫോർജിങ്ങ്സ് ലിമിറ്റഡ് (എസ്.ഐ.എഫ്.എൽ). ഇന്ത്യൻ നേവിയിൽ നിന്നാണ് സ്റ്റീൽ ഇന്റസ്ട്രീസ് ആന്റ് ഫോർജിങ്ങ്സ് ലിമിറ്റഡിന് 36 കോടി രൂപയുടെ പുതിയ കരാർ ലഭിച്ചിരിക്കുന്നത്. എസ്.ഐ.എഫ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ ആണിത്. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. അന്തർവാഹിനിക്കപ്പലുകൾക്കുൾപ്പെടെ ഫോർജിങ്ങുകൾ നിർമ്മിച്ചുനൽകിയിട്ടുള്ള സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 77 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഈ സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റുവരവ് 100 കോടി കടത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് എന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ എസ്.ഐ.എഫ്.എൽ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ നേടിയെടുത്ത സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. ഇന്ത്യൻ നേവിയിൽ നിന്നാണ് സ്റ്റീൽ ഇന്റസ്ട്രീസ് ആന്റ് ഫോർജിങ്ങ്സ് ലിമിറ്റഡിന് 36 കോടി രൂപയുടെ പുതിയ കരാർ ലഭിച്ചിരിക്കുന്നത്. അന്തർവാഹിനിക്കപ്പലുകൾക്കുൾപ്പെടെ ഫോർജിങ്ങുകൾ നിർമ്മിച്ചുനൽകിയിട്ടുള്ള സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 77 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഈ സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റുവരവ് 100 കോടി കടത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ആധുനികവൽക്കരിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി മത്സരിച്ച് പൊതുമേഖലയെ ശക്തിപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ ശ്രമങ്ങളുമായി മുന്നോട്ടുപോകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

