സിക്കിം മിന്നൽ പ്രളയം; മരണം 53 ആയി ഉയർന്നു

സിക്കിം മിന്നൽ പ്രളയത്തിൽ മരണസംഖ്യ 53 ആയി ഉയർന്നു. ഇനിയും കണ്ടെതാനുള്ളത് 100ലധികം പേരെയാണ്. കാണാതായവർക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. സിങ്താമിൽ കാണാതായ 22 സൈനികരിൽ ഏഴുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. വടക്കന്‍ സിക്കിമിലേക്കുള്ള ആശയവിനിമയം പൂര്‍ണമായും നിലച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Also read:ആട്ടവും പാട്ടും ഭക്ഷണവുമായി നൈറ്റ് ലൈഫിനൊരുങ്ങി മാനവീയം വീഥി

വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടായത്. പശ്ചിമബംഗാളിൽ ടീസ്റ്റ നദി ഒഴുകുന്ന വടക്കൻ മേഖലകളിൽ നിന്നാണ്. ദുരന്തത്തിന് പിന്നാലെ മുൻകാല സർക്കാരിനെ കുറ്റപ്പെടുത്തി സിക്കിം മുഖ്യമന്ത്രി രംഗത്തെത്തി. മുൻ സർക്കാർ അണക്കെട്ട് ശരിയായ മാതൃകയിൽ നിർമ്മിച്ചിരുന്നുവെങ്കിൽ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നും സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആരോപിച്ചു. അതേസമയം, അണക്കെട്ട് തകർന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also read:ഫാത്തിമ തഹ്ലിയ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം നിയമ നടപടി: ഷുക്കൂര്‍ വക്കീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News