
സൈലൻസ് ഫോർ ഗാസ എന്ന ആഗോള ഡിജിറ്റൽ പ്രതിഷേധം കത്തിപ്പടരുകയാണ്. ഈ പ്രതിഷേധത്തിന് ഇങ്ങനെയൊരു പേര് വന്നത് എങ്ങനെയെന്നത് അറിയാം. ഈ പേരും പ്രശസ്ത പലസ്തീൻ കവി മഹമൂദ് ദർവേഷും തമ്മിൽ ബന്ധമുണ്ട്. വിശദമായി അറിയാം:
1973ല്‍ ദര്‍വീഷ് എഴുതിയ കവിതയുടെ ശീര്‍ഷകത്തില്‍ നിന്നാണ് ഈ പേര് വന്നത്. ആ കവിതയുടെ പേര് സൈലന്‍ ഫോര്‍ ഗാസ (ഗാസക്ക് വേണ്ടിയുള്ള മൗനം) എന്നതായിരുന്നു. അറബിയിലാണ് അദ്ദേഹം ഇത് എഴുതിയത്. ഇംഗ്ലീഷിലും മറ്റ് നിരവധി ഭാഷകളിലും ഇതിൻ്റെ പരിഭാഷ വന്നിട്ടുണ്ട്. മരണമോ അധിനിവേശമോ സ്വീകരിക്കാന്‍ വിസമ്മതിച്ച്, തുടര്‍ച്ചയായ ചെറുത്തുനില്‍പ്പിലൂടെയും സ്‌ഫോടനത്തിലൂടെയും ഗാസ അതിന്റെ ജീവിതത്തിന്റെ മൂല്യം പ്രകടിപ്പിക്കുന്നുവെന്ന പ്രമേയമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
Read Also: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധം: പുതിയ കാലഘട്ടത്തിലെ സത്യാഗ്രഹമെന്ന് എം എ ബേബി
ശത്രുക്കളുമായി ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ നടത്തുന്ന ഏറ്റുമുട്ടലിലൂടെ ഗാസയില്‍ കഴിയുന്ന സമയം കുട്ടികളെ പോരാളികളാക്കി മാറ്റുന്നു, വിശ്രമത്തിനുപകരം ആക്രമണാത്മക പ്രതിരോധത്തിന്റെ സമയമാണിത്, അധിനിവേശ ജനതയുടെ മൂല്യങ്ങളില്‍ ഗാസ വ്യത്യാസപ്പെട്ടിരിക്കുന്നു, ശത്രുവിനെതിരായ ചെറുത്തുനില്‍പ്പില്‍ നിന്നാണ് അവരുടെ മൂല്യം വരുന്നത്- എന്നൊക്കെയാണ് ഈ കവിത മുന്നോട്ടുവെക്കുന്ന പ്രമേയം. പലസ്തീനിൽ ഇസ്രയേൽ അധിനിവേശത്തിനെതിരായി ശക്തമായ സായുധ ചെറുത്തുനിൽപുണ്ടായിരുന്ന ഘട്ടത്തിലാണ് ഈ കവിതയുടെ പിറവി. അന്ന്, യാസർ അറഫാത്തിനെ പോലുള്ളവരുടെ നേതൃത്വത്തിലായിരുന്നു പോരാട്ടം. ഗാസയിൽ ഇന്നുള്ള ഹമാസ് അന്നുണ്ടായിരുന്നില്ല.
അരക്കെട്ടില്‍ ഡൈനാമിറ്റ് കെട്ടിയുറപ്പിച്ച് അവള്‍ പൊട്ടിത്തെറിക്കുന്നു, ഇത് മരണമോ ആത്മഹത്യയോ അല്ല, ജീവിതത്തിന്റെ മൂല്യം സംബന്ധിച്ചുള്ള ഗാസയുടെ പ്രഖ്യാപന രീതിയാണ്- എന്നാണ് കവിതയുടെ ആദ്യ നാല് വരികള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here