സില്‍വര്‍ ലൈന്‍ പദ്ധതി; കേരള സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലിന് ഫലം

സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രതീക്ഷയേറി കേന്ദ്ര ഇടപെടല്‍. പദ്ധതി ഇല്ലാതാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി ശ്രമിച്ചപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലാണ് ഫലം കാണുന്നത്. ഡിപിആര്‍ അടക്കം റെയില്‍വേ ബോര്‍ഡ് പരിശോധിക്കുന്നതോടെ ബൃഹത്തായ പദ്ധതിക്ക് ഉടന്‍ പച്ചക്കൊടി വീശിയേക്കും.

ALSO READ:  രാഷ്ട്രീയത്തിൽ വിജയ്‌-കമൽഹാസൻ കൂട്ടുകെട്ട് ഉണ്ടാകുമോ? താരത്തിന്റെ പ്രതികരണം വൈറൽ

ഗതാഗത രംഗത്തും വികസന രംഗത്തും ചരിത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ബൃഹത്തായ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അതിവേഗ പാതയോ, അര്‍ദ്ധ അതിവേഗ പാതയോ മറ്റ് സംസ്ഥാനങ്ങളില്‍ ത്വരിത ഗതിയില്‍ നിര്‍മാണം മുന്നോട്ടുപോകുമ്പോള്‍, കേരളത്തിന്റെ ആവശ്യം രാഷ്ട്രീയകുരുക്കില്‍ മുറുകി കിടക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും സില്‍വര്‍ ലൈന്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതും വികസനത്തെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ നിരന്തരമായ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നുവെന്ന വ്യക്തമായ സൂചനയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. ദക്ഷിണ റെയില്‍വേ വിളിച്ച എംപിമാരുടെ യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയും ശുഭപ്രതീക്ഷ നല്‍കുന്നു. സില്‍വര്‍ ലൈന്‍ കേരളം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും നിരന്തരമായ ഇടപെടലുകളുടെ ഫലമാണ് കേന്ദ്രത്തില്‍ നിന്നുളള അനുകൂല നിലപാടെന്നും ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പറഞ്ഞു.

ALSO READ:  ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പരീക്ഷാനുകൂല്യങ്ങള്‍; കേന്ദ്രത്തിന്റെ ഡിസബിലിറ്റി കാര്‍ഡ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്നത് തെറ്റിദ്ധരിപ്പിക്കുന്നത് : മന്ത്രി വി ശിവന്‍കുട്ടി

കെ റെയില്‍ ഒരിക്കലും കേരളത്തില്‍ വരില്ലെന്നാണ് കോണ്‍ഗ്രസും ബിജെപിയും പ്രചരണം നടത്തുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിരവധി അതിവേഗ പ്രോജക്ടുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈകിയാണെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നും പച്ചക്കൊടി വീശുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News