
സ്വർണവില കുതിക്കുന്നതാണ് വിപണിയിലെ സമീപകാല കാഴ്ച. ആദ്യ പകുതിയിൽ വൻ കുതിപ്പ് കാട്ടിയ സ്വർണം പിന്നീട് പതിയെ ചെറിയ കയറ്റിറക്കങ്ങളുമായി മുന്നോട്ട് പോകുന്നതാണ് കാഴ്ച. തീരുവ യുദ്ധവും ഒപ്പം തന്നെ യുദ്ധങ്ങളുമാണ് സ്വർണത്തിന്റെയും വെള്ളിയുടേയും ഡിമാന്റ് വർധിപ്പിക്കനുള്ള പ്രധാന കാരണങ്ങൾ.
വെള്ളിവില തുടർച്ചയായി കുതിക്കുന്നതാണ് കഴിഞ്ഞ മാസത്തിൽ കാണാൻ സാധിക്കുന്നത്. ജൂണിൽ എട്ട് ശതമാനം വർധനവാണ് വെള്ളിയുടെ വിലയിൽ വന്നിട്ടുള്ളത്. നിക്ഷേപകരുടെ ശ്രദ്ധയും വെള്ളിയിലേക്ക് മാറാൻ ആരംഭിച്ചിട്ടുണ്ട്. 2025ന്റെ ആദ്യപാദത്തിൽ 25 ശതമാനം സ്വർണവില വർധിച്ചപ്പോൾ 20 ശതമാനമാണ് വെള്ളിയുടം വർധനവ്.
വ്യവസായിക മേഖലയിലാണ് വെള്ളിയുടെ ആവശ്യകത വർധിക്കുന്നത്. ഇലക്‌ട്രോണിക്‌സ്, സോളാർ പാനൽ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കെല്ലാം അത്യാവശഘടകമായ വെള്ളിയുടെ ഡിമാന്റിന്റെ 60 ശതമാനവും വ്യാവസായിക മേഖലയിൽ നിന്നാണ് വരുന്നത്.
വെള്ളി ലഭ്യത കുറഞ്ഞു വരുന്നത് ഇനിയും വെള്ളിയുടെ വില വർധിപ്പിക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. അതിനാൽ തന്നെ വെള്ളിയിലുള്ള നിക്ഷേപം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ആമസോൺ പ്രൈം ഡേ ഐഫോൺ 15ന് വൻ വിലക്കുറവ്: അറിയാം വമ്പൻ ഓഫറുകൾ ലഭിക്കുന്ന മറ്റു ഫോണുകളും
അതോടൊപ്പം തന്നെ യുവതലമുറയ്ക്ക് വെള്ളി ആഭരണങ്ങളോട് പ്രിയം വർധിച്ചിട്ടുണ്ട്. റോസ്, വൈറ്റ് തുടങ്ങി വിവിധ നിറങ്ങളിൽ വെള്ളിയാഭരണങ്ങൾ വിപണിയിലെത്തുന്നതും വെള്ളി ആഭരണങ്ങളോടുള്ള പ്രിയം വർധിക്കുന്നതിന് കാരണമായി എന്നും. അതിനൊപ്പം തന്നെ ഡയമണ്ട് ചേർത്തുള്ള വെള്ളിയാഭരണങ്ങൾക്കും ആവശ്യക്കാരുണ്ടെന്നുമാണ് വ്യാപാരികൾ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here