ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്

ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്. രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവാണ് റൊമാനിയയുടെ സിമോണ ഹാലെപ്പ്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

also read :നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു

2022 ഒക്ടോബറില്‍ യുഎസ് ഓപ്പണിന് പിന്നാലെ നടത്തിയ ഉത്തേജക പരിശോധനയില്‍ താരത്തിന്റെ സാമ്പിള്‍ പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെ താരത്തെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരോധിത വസ്തുവായ റോക്‌സാഡസ്റ്റാറ്റ് എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഹാലെപ്പ് താന്‍ അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

also read :വീണ്ടും നിപ; കോഴിക്കോടും സമീപജില്ലകളിലും അതീവ ജാഗ്രത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News