ഒട്ടും കുഴഞ്ഞുപോകാതെ നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കിയാലോ?

ഒട്ടും കുഴഞ്ഞുപോകാതെ നുറുക്ക് ഗോതമ്പ്‌കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയാലോ? നല്ല കിടിലന്‍ രുചിയില്‍ നുറുക്ക് ഗോതമ്പ്‌കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന

ചേരുവകള്‍

നുറുക്ക് ഗോതമ്പു – 1 കപ്പ്

വെള്ളം – ആവശ്യത്തിന്

കാരറ്റ് – 1/2 കപ്പ് ചെറുതായി അരിഞ്ഞത്

സവാള – 1/2 കപ്പ് ചെറുതായി അരിഞ്ഞത്

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – 2 ടീ സ്പൂണ്‍

കറി വേപ്പില – ഒരു തണ്ടു

കടുക് – 1/2 ടീ സ്പൂണ്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പു അര മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

കുതിര്‍ന്ന ഗോതമ്പ് അരിച്ചെടുത്തു വയ്ക്കുക.

5 കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് കുതിര്‍ത്ത ഗോതമ്പ് ഉപ്പും ചേര്‍ത്ത് വേവിക്കുക

ഒരു പാന്‍ ചൂടാക്കി അതിലേക്കു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക

അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും സവാളയും ചേര്‍ത്ത് വഴറ്റുക.

അതിലേക്ക് ഇഞ്ചി, പച്ചമുളക് , കറിവേപ്പില , ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കുക

വെന്ത പച്ചക്കറി കൂട്ടിലേക്ക് വേവിച്ച നുറുക്ക് ഗോതമ്പ് ചേര്‍ത്ത് ഇളക്കുക

അടച്ചുവച്ച് കുറഞ്ഞ തീയില്‍ അഞ്ചു മിനിറ്റ് വേവിച്ച് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here