പാല്‍ ചായയ്ക്ക് പകരം ഇന്ന് ഒരു വെറൈറ്റി ചായ ആയാലോ

പാല്‍ ചായയ്ക്ക് പകരം ഇന്ന് ഒരു വെറൈറ്റി ചായ ആയാലോ ? ചെമ്പരത്തി പൂവ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലം ചായ തയ്യാറാക്കാം ഇന്ന് വൈകിട്ട്.

ചേരുവകൾ

ചെമ്പരുത്തി പൂവ് – 6 എണ്ണം (3 ഗ്ലാസ് ചായ തയാറാക്കാം)

ഇഞ്ചി – ചെറിയ കഷ്ണങ്ങൾ 5-6 എണ്ണം

പട്ട – ഒരു ചെറിയ കഷ്ണം

വെള്ളം – 3 ഗ്ലാസ്‌

തേൻ – ആവശ്യത്തിന്

നാരങ്ങാനീര് (ഒരു ഗ്ലാസിന് ) – 1/2 നാരങ്ങയുടെ നീര്

തയാറാക്കുന്ന വിധം

ചെമ്പരുത്തി പൂവിന്റെ ഇതളുകൾ  വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക

ഒരു പാത്രത്തിൽ 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക.

അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക.

നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്ക് ഒഴിക്കുക.

2 മിനിറ്റോളം അടച്ച് വെക്കുക

പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും.

നന്നായി അരിച്ചെടുക്കുക.

ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News