എന്നും ദോശ കഴിച്ച് മടുത്തോ? എങ്കില്‍ ഇന്നുണ്ടാക്കാം സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ്

എന്നും സാധരണ ദോശ കഴിച്ചവര്‍ക്ക് ഇടയ്ക്കൂടെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഒന്ന് മാറ്റിനോക്കിയാലോ എന്ന ചിന്ത പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ളവര്‍ ഇന്ന് ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ. ചൗഅരിയും ഉലുവയും ചേര്‍ക്കുമ്പോള്‍ ദോശയ്ക്ക് കൂടുതല്‍ സ്വദും കിട്ടും.

വേണ്ട ചേരുവകള്‍

പച്ചരി 2 കപ്പ്

ഉഴുന്ന് 1/4 കപ്പ്

ഉലുവ 1/4 സ്പൂണ്‍

ചൗ അരി 1/4 കപ്പ്

ഉപ്പ് 1 സ്പൂണ്‍

വെള്ളം 2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

രണ്ട് ഗ്ലാസ് അരി, ഒപ്പം കാല്‍ ഗ്ലാസ് ഉഴുന്ന്, കാല്‍ ഗ്ലാസ് ചൗഅരി, കാല്‍ സ്പൂണ്‍ ഉലുവ എന്നിവ നന്നായി കഴുകി അതിലേക്ക് ആവശ്യത്തിന് വെള്ളം വച്ചു കുതിരാന്‍ ആയി മാറ്റി വയ്ക്കുക.

എല്ലാം നന്നായി കുതിര്‍ന്നു കഴിഞ്ഞാല്‍, ഒട്ടും തരിയില്ലാതെ അരച്ച് എടുക്കുക.

അരച്ച ശേഷം മാവ് നന്നായി കുഴച്ചെടുക്കുക. ശേഷം മാവ് അടച്ചു വയ്ക്കുക

8 മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് നന്നായി പുളിച്ചു പൊങ്ങി വന്നിട്ടുണ്ടാകും.

ഈ സമയത്തു ഉപ്പ് കൂടി ചേര്‍ത്ത് കൊടുക്കാം.

ദോശ കല്ല് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് പരത്തി നല്ലെണ്ണയോ, നെയ്യോ ഒഴിച്ച് രണ്ട് വശവും നന്നായി മൊരിയുമ്പോള്‍ എടുക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News