ഒരൊറ്റ തക്കാളി മതി നല്ല കിടിലന്‍ തക്കാളി ചമ്മന്തിയുണ്ടാക്കാം

ഒരേഒരു തക്കാളി കൊണ്ട് നല്ല കിടിലന്‍ തക്കാളി ചമ്മന്തി ഉണ്ടാക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? രണ്ട് സവാളയും ഒരു തക്കാളിയുമുണ്ടെങ്കില്‍ നല്ല കിടിലന്‍ തക്കാളി ചമ്മന്തി നമുക്ക് സൂപ്പറായിട്ടുണ്ടാക്കാം

ചേരുവകള്‍

തക്കാളി അരിഞ്ഞത് – 1 വലുത്

സവാള അരിഞ്ഞത് – 2

പച്ചമുളക് അരിഞ്ഞത് – 2 എണ്ണം

വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം

മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍

കായപ്പൊടി – കാല്‍ ടീസ്പൂണ്‍

പഞ്ചസാര – കാല്‍ ടീസ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനില്‍ എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് കൊടുക്കുക.

ഇതിലേക്ക് കാല്‍ ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് എല്ലാം നന്നായി വഴന്നു വരുന്നതുവരെ മൂടിവച്ച് വേവിച്ചെടുക്കാം.

ഇനി ഇതിലേക്ക് മുളകുപൊടി, കായപ്പൊടി ,പഞ്ചസാര എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം.

അടുപ്പില്‍ നിന്നും മാറ്റി ചൂടാറി വരുമ്പോള്‍ മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക.

ഒരു പാന്‍ അടുപ്പില്‍ വച്ച് കടുക് താളിച്ച് അതിലേക്ക് അരച്ച ചട്‌നി ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കി കൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News