‘മൗനം വെടിയുന്നു, ബാധിച്ചത് അപൂർവ രോഗം’, കേൾവി നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായിക അൽക്ക

കേൾവിശക്തിക്ക് തകരാർ സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് അപൂര്‍വമായ അസുഖം ബാധിച്ച് കേൾവിക്ക് തകരാർ സംഭവിച്ചെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്നും ഗായിക വ്യക്തമാക്കിയത്. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണെന്നും തന്‍റെ മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും പങ്കുവെച്ച കുറിപ്പിൽ അൽക്ക പറഞ്ഞു

ടാറ്റായുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പൂര്‍ണരൂപം

ALSO READ: തല എന്നാ സുമ്മാവാ.. ധോണിക്ക് അങ്ങ് പോർച്ചുഗലിലും ഉണ്ടെടാ പിടി; വൈറലായി ഫിഫയുടെ പോസ്റ്റ്, സെവൻ ഒരു യൂണിവേഴ്‌സൽ നമ്പറെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്

പ്രിയപ്പെട്ടവരേ, ആഴ്ചകൾക്കു മുമ്പ് ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടന്ന് ഒന്നും കേള്‍ക്കാന്‍ സാധിക്കാതെയായി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതായതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണ് എന്‍റെ കേൾവിനഷ്ടത്തിന് കാരണം. പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്.

ALSO READ: ഇതൊക്കെ എന്ത്…വെറും പത്ത് വരിയിൽ ‘ആടുജീവിതം’ കഥയെഴുതി മിടുക്കി, ബെന്യാമിൻ വരെ പങ്കുവെച്ച് ആ നോട്ട് ബുക്ക് പേജിന്റെ ചിത്രം

ദയവായി നിങ്ങള്‍ എനിക്ക് വേണ്ടി പ്രാർഥിക്കണം. ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ്ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണം. നിങ്ങളുടെ പിന്തുണയിലൂടെ പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News