
ഗായകനും സംഗീതസംവിധായകനുമായ അമാൽ മല്ലിക് നടനായ കാർത്തിക് ആര്യനെതിരെ ബോളിവുഡ് പ്രവർത്തിക്കുന്നതായി ആരോപണം ഉന്നയിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് എന്താണോ സുശാന്ത് സിങ് രജ്പുത്തിനോട് ചെയ്തത് അത് തന്നെയാണ് കാർത്തിക് ആര്യനോടും ചെയ്യുന്നതെന്ന് അമാൽ മല്ലിക് ആരോപിച്ചു.
ഹിന്ദി സിനിമാ ലോകത്ത് ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് അമാൽ മല്ലിക്കിന്റെ വാക്കുകൾ തുടക്കമിട്ടിട്ടുണ്ട്. വലിയ നിർമ്മാതാക്കളും താരങ്ങളുമുൾപ്പടെയുള്ള ഒരു ഗ്രൂപ്പ് കാർത്തിക് ആര്യനെ സിനിമാ ലോകത്ത് നിന്ന് പുറത്താക്കാൻ പ്രവർത്തിക്കുന്നുവെന്നും അഭിമുഖത്തിൽ അമാൽ മല്ലിക്ക് പറഞ്ഞിട്ടുണ്ട്.

Also Read: അമീർഖാന്റെ ആ സിനിമ എന്റെ ബയോപിക് പോലെയാണ് ഫീൽ ചെയ്തത്: ആസിഫ് അലി
ബോളിവുഡിന്റെ ഡാർക്ക് സൈഡ് സുശാന്ത് സിങ് രജ്പുത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ചിലർ അതിനെ കൊലപാതകമായിട്ടാണ് കണക്കാക്കുന്നത്. ആ സംഭവത്തോട് ജനങ്ങൾക്ക് എന്താണ് ബോളിവുഡ് എന്ന് മനസിലായെന്നും അമാൽ മല്ലിക്ക് പറയുന്നു.

‘പവർപ്ലേ’കളിക്കുന്നവർ കാർത്തിക് ആര്യനെ പുറന്തള്ളാൻ ശ്രമിക്കുകയാണ്. എന്നാൽ അദ്ദേഹം അവയെ നൃത്തം ചെയ്തും പുഞ്ചിരിച്ചും നേരിടുകയാണെന്നും അമാൽ മല്ലിക്ക് പറഞ്ഞു.

2020 ജൂൺ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിൽ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാരോഗ്യം, സ്വജനപക്ഷപാതം, സിനിമാ മേഖലയിൽ പുറത്തുനിന്നുള്ളവരോട് പെരുമാറുന്ന രീതി മുതലായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അദ്ദേഹത്തിന്റെ മരണം വഴിവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here