ഹൃദയാഘാതം; ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Asha Bhosle

ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ശനിയാഴ്ചയാണ് 92 വയസുകാരിയായ ആശാ ഭോസ്‌ലെയെ പ്രവേശിപ്പിച്ചത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ആശാ ഭോസ്‌ലെ എന്നാണ് വിവരം.

ALSO READ: കുഞ്ഞിക്കവിള്‍ മേഘങ്ങളുടെ ചോര പുരണ്ട സ്കൂള്‍ ബാഗുകള്‍, ചെരുപ്പുകള്‍; മിനാബ് കൂട്ടക്കുരുതിയുടെ സ്മരണകളുമായി ഇറാൻ സംഘം പാകിസ്താനിൽ

ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഇവരെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശാ ഭോസ്‌ലെയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Legendary playback singer Asha Bhosle has been admitted to Breach Candy Hospital after suffering a cardiac arrest. The 92-year-old icon is currently under emergency medical care.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News