
നിരവധിപേര്‍ക്ക് പ്രിയങ്കരിയായ തമിഴ് നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ്യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു. 2020ലെ കുക്കു വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ് കീഴടക്കിയത്. ബിന്നി കൃഷ്ണകുമാറിന്റെയും കെ. കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി.
ഇപ്പോഴിതാ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ഗുരുവായൂര്‍ അമ്പലനടയില്‍ തുടങ്ങിയ സിനിമകളെ കുറിച്ച് പറയകയാണ് താരം. പ്രേമലുവിന്റെ മീംമ്സ് ഇവിടുത്തെക്കാളും തമിഴ്നാട്ടിലാണ് കൂടുതല്‍ ഉണ്ടായിരുന്നത്. അത് പോലെ മഞ്ഞുമ്മല്‍ ബോയ്സിന്റെയും ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെയും കാര്യം അങ്ങനെ തന്നെ ആണെന്നും ശിവാംഗി കൃഷ്ണകുമാര്‍ പറഞ്ഞു.
അതില്‍ അഴകിയ ലൈല പാട്ട് അവിടെ ട്രെന്‍ഡായി. എല്ലാ ഷോയിലും കോണ്‍സര്‍ട്ടിലും ഇപ്പോള്‍ അഴകിയ ലൈല പാട്ടുണ്ടെന്നും ശിവാംഗി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രേമലുവിന്റെ മീംമ്സ് ഇവിടുത്തെക്കാളും തമിഴ്നാട്ടിലാണ് കൂടുതല്‍ ഉണ്ടായിരുന്നത്. അത് പോലെ മഞ്ഞുമ്മല്‍ ബോയ്സിന്റെയും ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെയും കാര്യം അങ്ങനെ തന്നെ. അതില്‍ അഴകിയ ലൈല പാട്ട് അവിടെ ട്രെന്‍ഡായി. എല്ലാ ഷോയിലും കോണ്‍സര്‍ട്ടിലും ഇപ്പോള്‍ അഴകിയ ലൈല പാട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് വന്ന് കഴിഞ്ഞ് കണ്‍മണി അന്‍മ്പോട് എന്ന പാട്ടില്ലാത്ത കോണ്‍സര്‍ട്ടേ ഇല്ല,’ ശിവാംഗി പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here