‘തമിഴ് മക്കൾ നെഞ്ചിലേറ്റിയ കുയിൽനാദം’, ഗായിക ഉമ രമണൻ അന്തരിച്ചു

തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ ഉമ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ എ വി രമണൻ ലളിതഗാന ശാഖയിൽ മികവ് തെളിയിച്ച വ്യകതിയാണ്. നിഴലുകൾ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഉമയെ സംഗീത ലോകത്ത് ശ്രദ്ധേയയാക്കി മാറ്റിയത്.

ALSO READ: ‘ലളിതം സുന്ദരം’, വിവാഹം വീട്ടിൽ വെച്ച് രജിസ്റ്റര്‍ ചെയ്‌ത്‌ ശ്രീധന്യ ഐഎഎസ്, അധിക ചിലവ് വെറും 1000 രൂപ; ഇതല്ലേ യഥാർത്ഥ മാതൃക

തത്സമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവ് ഉമ എന്ന ഗായികക്കുണ്ട്. 35 വർഷത്തെ സംഗീത ജീവിതത്തിൽ ഉമ രമണൻ 6,000-ലധികം ലൈവ് കൺസർട്ടുകളാണ് ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here