എം വിജിൻ എംഎൽഎക്ക് എതിരായ പൊലീസ് നടപടി; എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്ന് എസ്‌ഐ

കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരത്തിനിടയിൽ എം വിജിൻ എംഎൽഎയുടെ മൈക് പിടിച്ചുവാങ്ങുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത് എംഎൽഎ ആണെന്ന് മനസിലാകാതെയെന്ന് എസ്ഐയുടെ മൊഴി. എസ്ഐ പി പി ഷമീലാണ് എസിപിക്ക് മുൻപാകെ മൊഴി നൽകിയത്. നഴ്‌സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതിയാണ് എംഎൽഎ യോട് കയർത്തതെന്നും എസ്‌ഐ മൊഴിയിൽ പറഞ്ഞു.

Also Read: ദില്ലിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പിടിയിലായ പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

അതേസമയം, സുരക്ഷാ വീഴ്ച മറച്ചുവയ്ക്കാനാണ് എസ് ഐ ഷമീൽ ശ്രമിച്ചതെന്ന് എം വിജിൻ എംഎൽഎ നൽകിയ പരാതിയിൽ പറയുന്നു. എസ്ഐ എംഎല്‍എയെ അപമാനിയ്ക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോൾ മൈക്ക് തട്ടിപറിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. നഴ്‌സിങ് സംഘടനയുടെ പ്രകടനം കളക്ടറേറ്റിലേക്ക് എത്തിയപ്പോൾ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ.

Also Read: കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനേയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്, ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News