സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇ ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ സിസോദിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കസ്റ്റഡി കാലാവധി ഇനിയും നീട്ടി നൽകണമെന്ന് ഇ ഡി കോടതിയിൽ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. മദ്യനയ അഴിമതിയിൽ സിസോദിയക്ക് നേരിട്ട് പങ്കുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി അടുത്ത മാസം മൂന്നുവരെയാണ് നീട്ടിയിട്ടുള്ളത്.

അതേസമയം, ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ.കവിതയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇഡി ആസ്ഥാനത്ത് കനത്ത സുരക്ഷ ദില്ലി പൊലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here