‘പ്രിൻസിപ്പൽ പറയുന്ന കാര്യങ്ങളിൽ സംശയമുണ്ട്, എന്ത് ചികിത്സയാണ് നിതിന് നൽകിയതെന്ന് വ്യക്തമാക്കണം’; കോളേജ് അധികൃതര്‍ക്കെതിരെ നിതിൻ്റെ സഹോദരി

കണ്ണൂർ അഞ്ചക്കണ്ടി ദന്തൽ കോളെജിൽ ജാതി അധിക്ഷേപത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കോളെജ് അധികൃതര്‍ക്കെതിരെ നിതിൻ്റെ സഹോദരി രാഖി. പ്രിൻസിപ്പൽ പറയുന്ന കാര്യങ്ങളിൽ സംശയമുണ്ടെന്ന് അവർ പറഞ്ഞു. ഫോൺ അവിടെ വെച്ചിട്ട് പോയി എന്ന് പറയുന്നതിൽ വിശ്വാസമില്ല. എന്ത് ചികിത്സയാണ് നിതിന് നൽകിയത് എന്നത് സംബന്ധിച്ച് അവർ വ്യക്തമാക്കണം. പൊട്ടിയ ഒരു കണ്ണാടി മാത്രമാണ് തന്നത്. പ്രിൻസിപ്പൽ വീട്ടിൽ വിളിക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് പറയുന്നത്. കോളേജിൽ എന്തോ വലിയ സംഭവം ഉണ്ടായിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ടീച്ചർക്ക് ഭീഷണി വന്നുവെന്ന് കരുതി അവൻ ആത്മഹത്യ ചെയ്യില്ല. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് സംഭവിച്ചു എന്നത് അറിയില്ല. അവരുടെ ഭാഗത്ത് തെറ്റില്ല എന്നുണ്ടെങ്കിൽ എന്തിനാണ് ലത ടീച്ചറുടെ ഇൻസ്റ്റാഗ്രാമിലെ മുഴുവൻ ഫോട്ടോയും മാറ്റണമെന്ന് അവർ ചോദിച്ചു. അമ്മയെയും അച്ഛനെയും ഫോണിൽ കിട്ടിയില്ല എന്നുണ്ടെങ്കിൽ സഹോദരങ്ങളെ കോളേജിൽ നിന്ന് വിളിച്ചു കൂടെയെന്നും അവർ സംശയം പ്രകടിപ്പിച്ചു.

ALSO READ: ‘എന്ത് വന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ, ആരൊക്കെ തടസ്സം നിന്നാലും പഠിച്ച് മുന്നോട്ട് പോകും’; നിതിൻ രാജിൻ്റെ ഓഡിയോ സന്ദേശം പുറത്ത്

നിതിന്റെ ഫോൺ, കോളേജ് അധികൃതർ പിടിച്ചുവെച്ചു എന്നാണ് മനസ്സിലാക്കുന്നത്. പൊലീസിന് നിതിൻ്റെ ഫോൺ കൈമാറിയത് പ്രിൻസിപ്പലാണെന്ന് പറയുന്നുണ്ട്.
ഫോണ്‍, നിതിൻ പ്രിൻസിപ്പളിൻ്റെ റൂമിൽ വെച്ചിട്ട് പോയി എന്ന് പറയുന്ന വാദം സത്യമല്ല. നല്ല നിലയിൽ പഠിച്ചിറങ്ങണം എന്ന് ആഗ്രഹിച്ച ഒരു കുട്ടിയാണ് നിതിനാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News