മണിപ്പൂരിലെ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരം; സംസ്ഥാന സർക്കാർ  അടിയന്തിരമായി ഇടപെടണം; സീ​താ​റാം യെ​ച്ചൂ​രി

മണിപ്പൂരിലെ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമെന്നും സംസ്ഥാന സർക്കാർ  അടിയന്തിരമായി ഇടപെടാൻ തയ്യാറാകണമെന്നും സി.​പി.​ ഐ എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​. നാല് ദിവസത്തെ മണിപ്പുർ സന്ദർശനത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരമുള്ള വെടിവെപ്പ് നിർത്തിവെക്കാനുള്ള നടപടിയാണ് ആദ്യം വേണ്ടത്. ചർച്ചകൾ ആദ്യം അവിടെ നിന്ന് തുടങ്ങണമെന്ന് യെച്ചൂരി വ്യക്തമാക്കി. അതോടൊപ്പം കേന്ദ്ര സേനയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല അവർക്ക് ലഭിക്കുന്ന ഉത്തരവ് അനുസരിച്ച്‌ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.നിർദേശം നൽകാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്തുകൊണ്ട് സൈന്യത്തിന് ഓർഡർ നൽകുന്നില്ല എന്നും യച്ചൂരി ചോദ്യം ഉന്നയിച്ചു.

also read :ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കുക്കി എം എൽ എ മാർ പറയുന്നത് നിയമസഭയിൽ എത്താൻ പേടി ആണെന്നും മുഖ്യമന്ത്രി എന്ത് തരത്തിൽ ആണ് സഹകരിക്കുന്നതെന്ന് അമിത് ഷ തന്നെയാണ്  പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും ശ​മി​ക്കാ​ത്ത സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​യി യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇം​ഫാ​ലി​ലെ​ത്തി​യ​ത്. ക​ലാ​പം കാ​ര​ണം പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്ന് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച് സി.​പി.​എം സം​ഘം രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ അ​നു​സൂ​യ ഉ​യ്കെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ചു​രാ​ച​ന്ദ്പു​രി​ലെ​യും മൊ​യ്റാ​ങ്ങി​ലെ​യും ക്യാ​മ്പു​ക​ളി​ൽ സം​സ്ഥാ​ന-​പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഒ​രു​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് യെ​ച്ചൂ​രി ഗ​വ​ർ​ണ​റെ അ​റി​യി​ച്ച​താ​യി ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. ക്യാ​മ്പു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും ശ​രി​യാ​യ ആ​ഹാ​രം ല​ഭി​ക്കാ​തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​താ​യും ക്യാ​മ്പു​ക​ളി​ൽ പി​റ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണം അ​വ​താ​ള​ത്തി​ലാ​ണെ​ന്നും സം​ഘം ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

also read :സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News