ഫോണ്‍ ചോര്‍ത്തല്‍; മൗലികാവകാശ ലംഘനം ജനാധിപത്യത്തിന് വിരുദ്ധം, പ്രധാനമന്ത്രിക്ക് കത്തയച്ച് സീതാറാം യെച്ചുരി

ഫോണ്‍ ചോര്‍ത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സീതാറാം യെച്ചുരി. ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനം ജനാധിപത്യത്തിന് വിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടനാ ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് നിങ്ങള്‍ പ്രധാനമന്ത്രി പദത്തില്‍ കയറിയതെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു.

Also Read : മത വിദ്വേഷ പ്രചാരണം; മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

എന്നാല്‍ ജനാധിപത്യത്തിന്റെയും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും യെച്ചുരി ആവശ്യപ്പെട്ടു.

Also Read :ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദം നിങ്ങളെ ഞെട്ടിച്ചോ? കാരണം ഇതാണ്

ഫോണില്‍ കടന്നു കയറി ചില രേഖകള്‍ ഫോണില്‍ സ്ഥാപിക്കുകയും അത്തരം തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനുമുള്ള നീക്കമാണോ ഇതെന്നും യെച്ചുരി ചോദിച്ചു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം കൂടി കണക്കാക്കുമ്പോള്‍ അതിനുള്ള സാധ്യത വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News