ഏക സിവിൽ കോഡ് തുല്യതയ്ക്ക് എതിര് : സീതാറാം യെച്ചൂരി

ഏക സിവിൽകോഡ് തുല്യതയ്ക്ക് എതിരാണെന്നും രാജ്യത്ത് എല്ലാതരത്തിലുള്ള തുല്യതയും ആവശ്യമാണെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ഏകസിവിൽകോഡ് തുല്യത കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍  കോൺഗ്രസിനെ ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോടാണ് ചോദിക്കേണ്ടത്.  ദേശീയ തലത്തിൽ കോൺഗ്രസിനേയും, ലീഗിനേയും ചേർത്തുള്ള പരിപാടിയെകുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി

അതേസമയം ഏക സിവിൽകോഡിനെതിരെ നടക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനായി  സീതാറാം യെച്ചൂരി കോഴിക്കോടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യെച്ചൂരിയെ സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരും സ്വീകരിക്കാനെത്തി. ശനിയാ‍ഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുന്ന സെമിനാര്‍  സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ALSO READ: ‘എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല’;ആരാധകരുടെ ഹൃദയം തൊടുന്ന വാക്കുകളുമായി സഹൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News