സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം: പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്; സീതാറാം യെച്ചൂരി

സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം ശ്രമങ്ങൾ വർധിക്കും. എതിർക്കുന്നവരെ കീഴ്‌പ്പെടുത്താനുള്ള സർക്കാരിന്റെ ആയുധമാണ് അന്വേഷണ ഏജൻസികളെന്നും അദ്ദേഹം പറഞ്ഞു.

Also Read: തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലുകള്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നും ഇത് പുറത്തുപറയാതിരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നുവെന്നുമാണ് സത്യപാല്‍ മാലിക് പറഞ്ഞത്. ജവാന്മാരെ കൊണ്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തോട് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നു. അത് അനുവദിക്കാത്തതാണ് 40 ജവാന്മാരുടെ മരണത്തില്‍ കലാശിച്ചതെന്നും സത്യപാല്‍ പറഞ്ഞിരുന്നു.

Also Read: ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബിജെപിയെ നയിക്കുന്നത്: എളമരം കരീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News