“നോണ്‍വെജ് വിദ്വേഷ പരാമര്‍ശം നടത്തുന്ന മോദി മാടായിക്കാവിലേക്ക് വരണം”; ക്ഷണിച്ച് യെച്ചൂരി, വീഡിയോ

വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള നാടാണ് കേരളമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാടായിക്കാവിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഇന്ത്യാ സഖ്യം നേതാക്കള്‍ക്ക് എതിരെ വടക്കേ ഇന്ത്യയില്‍ നോണ്‍വെജ് വിവാദം ആളിക്കത്തിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി. ഭൂരിപക്ഷ സമൂഹത്തിന്റെ വികാരം മാനിക്കാത്തവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി ആരോപിച്ചിരുന്നു.

ALSO READ: ‘കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭനായ സംഗീതജ്ഞനെയാണ് കെ ജി ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

”വളരെ ചെറിയ വിഷയങ്ങള്‍, വികാരങ്ങള്‍ ഉണര്‍ത്തുന്ന വിഷയങ്ങള്‍ വര്‍ഗീയത ആളിക്കത്തുന്ന വിഷയങ്ങള്‍ രാജ്യത്ത് സംസാരിക്കുവാനാണ് പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത്. ഹിന്ദുക്കളുടെ വിശേഷ ദിവസങ്ങളില്‍ ആചാര ദിവസങ്ങളില്‍ നോണ്‍വെജ് ഭക്ഷണ ആളുകള്‍ കഴിക്കുന്നു എന്നുള്ളത് തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ഇതാണ് അവരുടെ അജണ്ട. എനിക്ക് മാടായിക്കാരായ നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത് നിങ്ങള്‍ നരേന്ദ്രമോദിയെ മാടായിലേക്ക് ക്ഷണിക്കണം. കാവില്‍ കോഴി കറിയും പ്രസാദമായിട്ട് നല്‍കുന്നത് എങ്ങനെയെന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുക്കണം. ഇങ്ങനെ വൈവിധ്യങ്ങളുടെ പേരാണ് ഇന്ത്യയെന്ന് അദ്ദേഹത്തെ പഠിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാകണം.” – പഴയങ്ങാടിയിലെ എല്‍ഡിഎഫ് പൊതുയോഗത്തില്‍ യെച്ചൂരി പറഞ്ഞു.

ALSO READ: കേരളമാകെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഒന്നിച്ചുനില്‍ക്കും: പ്രൊഫ.സി രവീന്ദ്രനാഥ്

മാടായിക്കാവിനെ കുറിച്ചുള്ള പരാമര്‍ശത്തിന് വലിയ കയ്യടിയാണ് സദസില്‍ നിന്നും ലഭിച്ചത്.

ALSO READ: ഛത്തീസ്ഗഡ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 8 മാവോയിസ്റ്റുകളെ വധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News