സീതാറാം യെച്ചൂരി നിരന്തരം സത്യം വിളിച്ചു പറഞ്ഞ നേതാവ്, നടൻ സിദ്ധാർത്ഥ്

Sidharth

യെച്ചൂരിയുടെ വിയോഗം വളരെ പെട്ടന്ന് സംഭവിച്ചെന്നും നിരന്തരം സത്യം വിളിച്ചു പറയുന്ന നേതാവായിരുന്നു അദ്ദേഹമെന്നും, സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ തെന്നിന്ത്യൻ താരം സിദ്ധാർത്ഥ് എക്സിൽ കുറിച്ചു.

Also Read: പ്രിയ സഖാവ് യെച്ചൂരിക്ക് വിട ! എകെജി ഭവനിലെത്തി ആദരാഞ്ജലിയർപ്പിച്ച് രമേശ് ചെന്നിത്തല

വയറിന് യെച്ചൂരി നൽകിയ അഭിമുഖത്തിന്റെ ഭാഗവും അദ്ദേഹം എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്. “ഡൽഹി കലാപം എന്ന് അവർ വിളിക്കുന്നത് യഥാർത്ഥത്തിൽ കലാപമായിരുന്നില്ല, അത് മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള വർഗീയ അക്രമണമായിരുന്നു. കേന്ദ്രമന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങളലൂടെ പ്രേരിപ്പിച്ച കൂട്ടക്കൊലയായിരുന്നു അത്” എന്ന് യെച്ചൂരി പറയുന്ന ഭാഗത്തിനൊപ്പമാണ് നിർഭയനായി സത്യം നിരന്തരം വിളിച്ചു പറയുന്ന നേതാവായിരുന്നു യെച്ചൂരി എന്ന് അദ്ദേഹം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News