സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തം; സീതാറാം യെച്ചൂരി

മതേതര ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയും അധികാരം നിലനിർത്താന്‍ പരമാവധി വർഗീയവിഭജനം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങള്‍ തിരുത്തുന്നത് ഇതിനുവേണ്ടിയാണ് എന്നും, പ്രത്യേക വിഭാഗത്തെ ഒഴിവാക്കി ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും എന്നും യെച്ചൂരി പറഞ്ഞിരുന്നു.

ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരുപരിപാടിയും ബിജെപി സർക്കാരിനില്ല. ജീവിത ബുദ്ധിമുട്ടുകളില്‍നിന്നും ശ്രദ്ധ തിരിച്ചുവിട്ട് ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം എന്നും പ്രധാന മന്ത്രി മുഖം ആരെന്ന കാര്യം ഭാവിയിൽ തീരുമാനിക്കും, രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങൾ അനുസരിച്ച് സിപിഎം തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News