പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ല, നടപടി അപലപനീയം: സീതാറാം യെച്ചൂരി

സിപിഐഎം പാര്‍ട്ടി ക്ലാസും തടയാന്‍ ദില്ലി പൊലീസ്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടക്കുന്ന പാര്‍ട്ടി ക്ലാസിന് അനുമതിയില്ലെന്ന് ദില്ലി പൊലീസ്. അതേ സമയം ദില്ലി പൊലീസ് നടപടിയെ അപലപിക്കുന്നുവെന്നും വേണ്ടി വന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറായം യെച്ചൂരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വി 20 എന്ന പരിപാടി നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ക്ലാസിനും തടയുിടാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

Also Read:  ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് സൗത്ത് ആഫ്രിക്കയിലേക്ക്

സിപിഐഎം പാര്‍ട്ടി പഠന കേന്ദ്രമായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ പാര്‍ട്ടി പഠന ക്ലാസ് നടത്താന്‍ അനുമതിയില്ലെന്ന് ഇന്നലെ രാത്രിയോടെയാണ് ദില്ലി പൊലീസ് അറിയിച്ചത്.എന്നാല്‍ ക്ലാസുമായ.ി മുന്നോട്ട് പോകാന്‍ തന്നെ പാര്‍ട്ടി തീരുമാനിക്കുകയാണ് ഉണ്ടായത്. രാവിലെയോടുകൂടി വീണ്ടും ദല്ലി പൊലീസ് സുര്‍ജിത് ഭവനില്‍ എത്തി ജി 20 വരുന്നതിനാല്‍ ഹാളില്‍ പോലും പരിപാടി നടത്താന്‍ ആകില്ലെന്നു അറിയിച്ചു. അതേ സമയം രേഖാമൂലം എഴുതി നല്‍കാന്‍ ഇആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് തയ്യാറായിട്ടില്ല,ദില്ലി പൊലീസ് നടപടി അങ്ങേയറ്റം അപലപനീയമെന്നും സ്വന്തം കെട്ടിടത്തില്‍ നടത്തുന്ന ക്ലാസ് തടയാന്‍ പൊലീസിന് അവകാശമില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറായം യെച്ചൂരി വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും യെച്ചൂരി അറിയിച്ചു.

മൂന്ന് ദവസത്തെ ക്ലാസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇനിയും പൊലീസ് ഇത്തരം നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുന്നതും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വി 20 എന്ന പരിപാചി തടയുകും സുര്‍ജിത് ഭവന്റെ ഗേറ്റ് ദില്ലി പൊലീസ് പൂട്ടുകയും ചെയ്തത്. അതില്‍ പ്രതിഷേധം ശക്തമായി നിലനില്‍ക്കെയാണ് വീണ്ടും പൊലീസ് പ്രകോപനം ഉണ്ടാകുന്നത്. ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടി കേരളത്തില്‍ നിന്നും എം സ്വരാജ്, നാടകകൃത്ത് പ്രമോദ് പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടുണ്ട്. അതേ സമയം എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കസില്‍ അതിനെ ശക്തമായി നേരിടാനാണ് പാര്‍ട്ടി തീരുമാനം.

ALSO READ: ‘കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം വരുത്തി’, യൂട്യൂബ് ചാനലിനും ദയ അശ്വതിക്കുമെതിരെ പരാതി നൽകി അമൃത സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News