കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണം, 2017 ൽ സീതാറാം യെച്ചൂരി മോദിക്കയച്ച കത്ത് പങ്കുവെച്ചു

2017 ൽ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിന്റെ പകർപ്പ് എക്സിൽ പങ്കുവച്ച് സീതാറാം യെച്ചൂരി. കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണമെന്നും താങ്ങുവില 50 ശതമാനം ഉയർത്തണമെന്നും ആവശ്യപെട്ട് ആണ് യെച്ചൂരിയുടെ കത്തിലെ ആവശ്യം.

ALSO READ: കറികളൊന്നും വേണ്ട! അരിപ്പൊടി മാത്രം കൊണ്ട് ബ്രേക്ക്ഫാസ്റ്റിന് പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ ഐറ്റം

അതേസമയം വലിയ പ്രതീക്ഷകളോടെയാണ് ഇന്നത്തെ ചർച്ചകളെ കാണുന്നതെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിംഗ് പന്ഥേർ പറഞ്ഞു. നല്ല തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചർച്ചയ്ക്ക് മുൻപ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുമായി സംസാരിക്കണമെന്നും തീരുമാനമായില്ലെങ്കിൽ ദില്ലിയിൽ സമാധാനപരമായി പ്രതിഷേധിക്കേണ്ടി വരുമെന്നും സർവൻ സിംഗ് പന്ഥേർ പറഞ്ഞു.

ALSO READ: കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയം, റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News