‘എനിക്ക് അവളെപ്പോലെ സന്തോഷവതിയായി ഇരിക്കണം’;കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് സിത്താര

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ ഇതിനോടകം സിത്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുജീവിതത്തിൽ എന്നപോലെ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് സിത്താര. സംഗീത വിശേഷങ്ങള്‍ക്കൊപ്പം തന്റെ സ്വകാര്യ സന്തോഷങ്ങളും സിത്താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സിത്താര പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാലത്തെ ചിത്രമാണ് സിത്താര പങ്കുവെച്ചിരിക്കുന്നത്. ‘എനിക്ക് അവളെപോലെ എന്നും സന്തോഷവതിയായി ഇരിക്കണം’ എന്നാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.സിത്താരയുടെ ഈ ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലാണ്.

അതിശയന്‍ എന്ന ചിത്രത്തിലൂടെ പിന്നണിഗാന രംഗത്ത് എത്തിയ സിത്താര റിയാലിറ്റി ഷോകളിലൂടെയാണ് കൂടുതല്‍ സുപരിചിതയായത്. ഗായികയും നര്‍ത്തകിയും ആയ സിത്താരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe