‘എന്ത് മനോഹരമാണത് ! ആ മലയാള സിനിമ കണ്ടപ്പോഴായിരുന്നു എനിക്ക് പ്രേമിക്കാന്‍ തോന്നിയത്’: ശിവാംഗി കൃഷ്ണകുമാര്‍

Sivaangi Krishnakumar

നിരവധിപേര്‍ക്ക് പ്രിയങ്കരിയായ തമിഴ് നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍. ബിന്നി കൃഷ്ണകുമാറിന്റെയും കെ. കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി.

2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ്യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു. 2020ലെ കുക്കു വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ് കീഴടക്കിയത്.

Also Read : എമ്പുരാന്‍ ഒടിടിയിലേക്ക് എത്തുന്നത് സെന്‍സര്‍ ചെയ്ത ഭാഗമോ അതോ ഒറിജിനല്‍ വേര്‍ഷനോ ?

ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനമയെ കുറിച്ച് മനസ് തുറക്കുകയാണ് താരം. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഓം ശാന്തി ഓശാനയെന്ന് ശിവാംഗി കൃഷ്ണകുമാര്‍ പറഞ്ഞു. ആ സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ഒരു പ്രതീക്ഷ വന്നതെന്നും ശിവാംഗി കൃഷ്ണകുമാര്‍ പറഞ്ഞു.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഓം ശാന്തി ഓശാന. ആ സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ഒരു പ്രതീക്ഷ വന്നത്. ചെറിയ കുട്ടിയായ നായികയും വലിയ ആളായ നായകനുമല്ലേ അതില്‍. അതിലെ നസ്രിയ – നിവിന്‍ പോളി കോമ്പോ എനിക്ക് ഒരുപാട് ഇഷ്ടമാണ്. റോളര്‍ കോസ്റ്റര്‍ വഴിയുള്ള നിവിന്‍ പോളിയുടെ എന്‍ട്രി സൂപ്പറാണ്. അങ്ങനെയുള്ള ഒരാള്‍ എനിക്കും ഉണ്ടാകുമോയെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്,’ ശിവാംഗി കൃഷ്ണകുമാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News