‘സഞ്ജു ചേട്ടാ, നിങ്ങള്‍ക്കറിയാമല്ലോ തമിഴ്‌നാടും കേരളവും തമ്മിലുള്ള സൗഹൃദം; വാനോളം പുകഴ്ത്തി ശിവകാർത്തികേയൻ

sanju samson sivakrthikeyan

ഐപിഎൽ സീസൺ അടുക്കുന്നതിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. അതിലും കൂടുതൽ ആവേശത്തിലാക്കിയത് രാജസ്ഥാനിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തിയ സഞ്ജുവിൻ്റെ വരവാണ്. ധോണിയും സഞ്ജുവും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ആരാധക സം​ഗമത്തിൽ നടൻ ശിവകാർത്തികേയൻ സഞ്ജുവിനെപ്പറ്റി പറഞ്ഞതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചെപ്പോക്കിൽ നടന്ന സം​ഗമത്തിൽ ശിവകാർത്തികേയൻ സഞ്ജുനവിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും വലിയ കരഘോഷമുയർന്നു. നിങ്ങളെ ആവേശത്തിലാക്കുന്ന ഒരു കാര്യം കൂടി ഇത്തവണ ഈ ടീമിൽ ഉണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞു തീരും മുന്നേ സ്റ്റേഡിയം ഒന്നായി ‘സഞ്ജു… സഞ്ജു…’ എന്നാർപ്പുവിളിച്ചു.

Also read: ‘എന്നെ ആ പേര് മാത്രമേ ദുൽഖർ വിളിക്കാറുള്ളൂ; സ്കൂൾ കാലം തൊട്ട് പരസ്പരം കാണാറുണ്ടായിരുന്നു’: ശ്രുതി ഹസൻ

ആതേ സമയം ശിവ, സഞ്ജു ചേട്ടാ എന്ന് വിളിച്ച് അദ്ദേഹത്തിൻ്റെ പ്രസം​ഗം തുടരുകയും ചെയ്തു. ‘അവിടെ നിന്നും വരുന്ന സിനിമകളെല്ലാം സൂപ്പർഹിറ്റാണ് ഇപ്പോൾ അവിടെ നിന്നുമുള്ള ക്രിക്കറ്ററായി നിങ്ങളും ബ്ലോക്ക്ബസ്റ്ററായി’. എന്നും ശിവകാർത്തികേയൻ പറഞ്ഞു. എം എസ് ധോണി ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന വേദിയിലാണ് ശിവകാർത്തികേയൻ സഞ്ജുവിനെ പുകഴ്ത്തി സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News