ത്രിപുരയില്‍ രഥഘോഷയാത്രയ്ക്കിടെ അപകടം; വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ മരിച്ചു

ത്രിപുരയില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് ആറ് പേര്‍ മരിച്ചത്. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പുകൊണ്ട് നിര്‍മിച്ച രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടുകയായിരുന്നു.

Also read- മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടിലാണ് സംഭവമുണ്ടായത്. 133 കെവി ലൈനില്‍ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

Also Read- ആറ് വർഷത്തെ പ്രണയം, ഒടുവിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം; കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സൈനികൻ അറസ്റ്റിൽ

സംഭവത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അഗര്‍ത്തലയില്‍ നിന്ന് സംഭവം നടന്ന കുമാര്‍ഘട്ടിലേക്കു യാത്ര തിരിച്ചതായി മണിക് സാഹ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മണിക് സാഹ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel