പൂനെയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്ന് 6 മരണം; നിരവധി പേരെ കാണാതായി

PUNE BRIDGE COLLAPSE

മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് പഴയ ഇരുമ്പ് പാലം തകർന്ന് ആറു പേർ മരിച്ചു. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പൂനെയിലെ തലേഗാവ് പ്രദേശത്ത് ഇന്ദ്രാണി നദിക്ക് കുറുകെയുള്ള പഴയ പാലം തകർന്ന് വെള്ളത്തിൽ പതിച്ചത്. മഴയിൽ ഒഴുക്കുള്ള നദിയിൽ വീണ ഇരുപതോളം പേരെയാണ് കാണാതായിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയുടെ രണ്ടംഗ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ജീർണാവസ്ഥയിലായിരുന്ന പാലത്തിൽ കുറച്ചു കാലമായി വാഹന ഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ മഴയത്ത് നദിയിലെ കുത്തൊഴുക്ക് കാണാനായി മഴയെ അവഗണിച്ച് ആളുകൾ പാലത്തിൽ കൂടി നിൽക്കുകയായിരുന്നു. നദിയിൽ വീണ കുറച്ചു പേരെ രക്ഷിച്ചിട്ടുണ്ട്.

ALSO READ; കാന്താര ഷൂട്ടിങ്ങിനിടെ വീണ്ടും അപകടവാര്‍ത്ത; ബോട്ട് മുങ്ങി, റിഷഭ് ഷെട്ടി തലനാരിടയ്ക്ക് രക്ഷപ്പെട്ടു

ഡിവിഷണൽ കമ്മീഷണർ, തഹസിൽദാർ, പോലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചെന്നും ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എൻഡിആർഎഫ് സംഘം അവിടെ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. പൂനെയിൽ ശക്തമായ മ‍ഴ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News