
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കനത്ത മഴയിലും കാറ്റിലും ക്ഷേത്ര മതിൽ തകർന്നു വീണു ആറ് ഭക്തർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം ആണ് ദുരന്തം ഉണ്ടായത്. ജാത്ത് തെഹ്‌സിലിനു കീഴിലുള്ള മോത്തേവാഡി ഗ്രാമത്തിലെ മാർഗുദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
വൈകുന്നേരങ്ങളിൽ നൂറു കണക്കിന് ഭക്തർ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. പോലീസ് ഉദ്യോഗസ്ഥർ പറയുന്നത് പ്രകാരം 350 ഓളം പേർ സ്ഥലത്തുണ്ടായിരുന്നു.ഇവർ മഴയും കാറ്റും കനത്തപ്പോൾ മതിലിനടുത്തും ടിൻ ഷീറ്റുകൾക്കടിയും അഭയം തേടി.
എന്നാൽ അപ്രതീക്ഷിതമായി മതില് തകർന്നു ഭക്തരുടെ മുകളിൽ പതിക്കുകയായിരുന്നു. തകർച്ചയ്ക്ക് തൊട്ടുപിന്നാലെ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പതിനാലോളം പേർ പരുക്കേറ്റ് ചികിത്സയിലാണ്.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

