സൗദിയില്‍ മയക്കുമരുന്ന് വിതരണത്തിന് മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം അറസ്റ്റിൽ

സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം അറസ്റ്റിൽ. നുഴഞ്ഞുകയറ്റക്കാരായ രണ്ട് യെമനികളും നാല് സൗദി യുവാക്കളുമാണ് പിടിയിലായത്.ജിസാനില്‍ നിന്നാണ് ഈ സംഘത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തത്.ഇവരുടെ കൈവശം 196 കിലോ ഹാഷിഷും 7,228 ലഹരി ഗുളികകളും ആണ് പിടിച്ചെടുത്തത്. പ്രതികളെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ALSO READ: ആഢംബരത്തിന്റെ പുതിയ മോഡൽ; നാലാംതലമുറയെ വിപണിയിലെത്തിച്ച് ബിഎംഡബ്ല്യു

അതേസമയം കുവൈത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേർ കസ്റ്റഡിയിൽ ആയി.ഇവരിൽ മൂന്നു പേർ ഇന്ത്യക്കാർ ആണ്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും കസ്റ്റഡിയിൽ ആയി. കോടതി നിർദേശ പ്രകാരമാണ് നടപടി. നരഹത്യ, ​ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.

ALS READ: ഐബിഎമ്മും കേരള സർക്കാരും ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News