കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യു നേതാവ് അടക്കം ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ നടപടി. കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപമാനിക്കുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.

also read- ‘ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’: ജയിലറിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍

കഴിഞ്ഞ ദിവസമാണ് സംഭവം. കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് അധ്യാപകന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അവഹേളനം നേരിടേണ്ടി വന്നത്. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പുറമേ വിദ്യാര്‍ത്ഥികള്‍ കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുന്നുമുണ്ട്. മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥികളും ദൃശ്യത്തിലുണ്ട്. സംഭവം വാര്‍ത്തയായതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമായിരുന്നു.

also read- നമ്പര്‍ പ്ലേറ്റ് മറച്ചു; സൈലന്‍സറില്‍ അടക്കം രൂപമാറ്റം; ഇന്‍സ്റ്റഗ്രാം താരം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here