ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍; സ്‌കൂളിനുമേല്‍ ബോംബിട്ടു, ആറ് യുഎന്‍ ജീവനക്കാരുള്‍പ്പെടെ നിരവധിപേര്‍ മരിച്ചു

ഗാസയില്‍ അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിനുമേല്‍ ബോംബിട്ട് ആറ് യുഎന്‍ ജീവനക്കാരുള്‍പ്പെടെ നിരവധി പേരെ കൊലപ്പെടുത്തി ഇസ്രയേല്‍. ‘യുനര്‍വ’യുടെ ആറ് ജീവനക്കാരുള്‍പ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസം മധ്യഗാസയിലെ സ്‌കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഗാസയിലെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് യു.എന്നിനെ പിന്തിരിപ്പിക്കുകയാണ് ഇസ്രയേല്‍ ആക്രമണ ലക്ഷ്യം. ഇത് അഞ്ചാം തവണയാണ് യുഎന്നിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസല്‍ പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു. സിവിലിയന്‍ കുരുതി അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Also Read : അദാനിക്ക് വീണ്ടും കടുംകെട്ട്: കമ്പനിയുടെ 310 ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്

നീതീകരിക്കാനാവാത്ത പാതകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിവിലിയന്‍ കുരുതിയെ നിരാകരിക്കുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയവും ആക്രമണത്തെ അപലപിക്കുകയും യുഎന്‍ ജീവനക്കാരെയും സഹായ തൊഴിലാളികളെയും സംരക്ഷിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News