മഹാരാഷ്ട്രയില്‍ ലിഫ്റ്റ് തകര്‍ന്ന് 6 മരണം

മഹാരാഷ്ട്രയില്‍ ലിഫ്റ്റ് തകര്‍ന്ന് 6 മരണം. താനെ ജില്ലയിലെ ബല്‍കം മേഖലയിലാണ് ഇന്ന് വൈകുന്നേരം ദാരുണമായ സംഭവം നടന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്

പ്രാഥമിക വിവരം അനുസരിച്ച് അടുത്തിടെ പൂര്‍ത്തിയാക്കിയ 40 നിലകളുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ വാട്ടര്‍ പ്രൂഫിങ് പണികള്‍ നടന്നിരുന്നു. ഇവിടുന്ന് ജോലി കഴിഞ്ഞു തൊഴിലാളികള്‍ ഇറങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here